വീട് വയ്ക്കാൻ മാത്രമല്ല ഭൂമി വാങ്ങാനും ഇനി സർക്കാർ ധന സഹായം

വീട് വയ്ക്കാൻ മാത്രമല്ല ഭൂമി വാങ്ങാനും ഇനി സർക്കാർ ധന സഹായം

വീട് വയ്ക്കാൻ മാത്രമല്ല ഭൂമി വാങ്ങുന്നതിനും ഇനി മുതൽ സർക്കാർ ധനസഹായം ലഭിക്കും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നിരവധി ധനസഹായ പദ്ധതികൾ സംസ്ഥാന സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുളളവർക്ക് വീട് വയ്ക്കാനുമുണ്ട് ധനസഹായം. വീട് വയ്ക്കാൻ ഭൂമി വാങ്ങാൻ പ്രത്യേക ധനസഹായം ലഭിക്കും. പട്ടിക ജാതി വികസന വകുപ്പാണ് ഈ സഹായം നൽകുന്നത്.

പട്ടികജാതി വിഭാഗത്തിൽ പെട്ട ഭൂരഹിതരായ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമി വാങ്ങാം.മുനിസിപ്പൽ,കോർപ്പറേഷൻ പ്രദേശത്താണെങ്കിൽ കുറഞ്ഞത് മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിനും സഹായം ലഭിക്കും. ഗ്രാമപ്രദേശത്ത് വീട് വയ്ക്കുവാൻ 3.75 ലക്ഷം രൂപ ലഭിക്കും.

മുനിസിപ്പൽ മേഖലയിൽ 4.50 ലക്ഷം രൂപയും കോർപ്പറേഷൻ പരിധിയാണെങ്കിൽ ആറ് ലക്ഷം രൂപയുമാണ് ഗ്രാന്റായി അനുവദിക്കുന്നത്. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *