ഫേസ്ബുക്ക് പേര് മാറ്റാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്

ഫേസ്ബുക്ക് പേര് മാറ്റാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്

സോഷ്യൽ മീഡിയ നെറ്റ് വർക്കായ ഫേസ്ബുക്ക് പേര് മാറ്റി റിബ്രാന്റ് ചെയ്യുവാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. റീബ്രാന്റ് ചെയ്യുന്നതോടെ ഒരു പേരന്റ് കമ്പനിയുടെ കീഴിലുളള നിരവധി ഉൽപ്പന്നങ്ങളിൽ ഒന്നായി ഫേസ്ബുക്കിന്റെ സോഷ്യൽ മീഡിയ ആപ്പ് സ്ഥാപിക്കും. ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ ഗ്രൂപ്പുകളുടെയും മേൽനോട്ടം ഫേസ്ബുക്ക് വഹിക്കും.

ഒക്ടോബർ 28 ന് നടക്കുന്ന കമ്പനിയുടെ വാർഷിക കണക്ട് കോൺഫറൻസിൽ പേര് മാറ്റത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തും. ദ വെർജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ഈ റിപ്പോർട്ടിനോട് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ ബിസിനസ്സ് പ്രാക്ടീസസിൽ യുഎസ് സർക്കാർ സൂക്ഷ്മ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇത്തരമൊരു വാർത്ത പുറത്ത് വരുന്നത്. കമ്പനികൾ അവരുടെ സേവനങ്ങൾ വിപുലീകരിക്കാൻ ശ്രമിക്കുമ്പോൾ പേരുകൾ മാറ്റുന്നത് സിലിക്കൺ വാലിയിൽ അസാധാരണമല്ല.

വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്മെന്റഡ് റിയാലിറ്റി (എആർ) എന്നിവയിൽ ഫെയ്‌സ്ബുക്ക് വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്, കൂടാതെ ഏകദേശം മൂന്ന് ബില്യൺ ഉപയോക്താക്കളെ നിരവധി ഉപകരണങ്ങളിലൂടെയും ആപ്പുകളിലൂടെയും ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയനിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയും കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *