ദ സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡ് 2021ന്റെ ലോഗോ പ്രകാശനം ചെയ്തു

ദ സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡ് 2021ന്റെ ലോഗോ പ്രകാശനം ചെയ്തു

ദുബായ് : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് – 2021ൻ്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ അറ്റ്ലസ് രാമചന്ദ്രനാണ് ലോഗോ പ്രകാശനം ചെയ്തത്. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽനിന്ന് വിവിധ വിഭാഗങ്ങളിലെ പ്രതിഭാധനരായ സെയിൽസ് ജീവനക്കാരെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അനിൽ ബാലചന്ദ്രൻ പറഞ്ഞു. റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ അവാർഡ് ലോകമെമ്പാടുമുള്ള സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For More details, Contact: Mr.Bablu Mohan – Mob: 9995719677
Email: events@anilbalachandran.com

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *