റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി: റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കനിവ് പാലിയേറ്റിവ് കെയര്‍ മരട് യൂണിറ്റിന്റെ സഹകരണത്തോടെ മരട് ശ്രീദേവി ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ക്യാമ്പ് റോട്ടറി 3201 ഡിസ്ട്രിക്റ്റ്  ഗവര്‍ണര്‍ റൊട്ടേറിയന്‍ രാജശേഖരന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ 650-ഓളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. റൊട്ടേറിയന്‍ ശേഷാദ്രിനാഥന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ സുബ്രമണ്യന്‍ എസ്, ഡയറക്ടര്‍ വര്‍ഗീസ് കെ. ജോയ്, റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് പ്രസിഡന്റ് അഖ്ദര്‍ കുദല്‍, ഐഎംഎ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ്, കനിവ് പാലിയേറ്റിവ് കെയര്‍ മരട് ഈസ്റ്റ് രക്ഷാധികാരി കെ.എ. ദേവസ്സി, പ്രസിഡന്റ് എ.യു. വിജു, വി-ഗാര്‍ഡ് സിഎസ്ആര്‍ ഓഫീസര്‍ സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *