മഴയിൽ കരുതലോടെയാകാം ഡ്രൈവിങ്ങ്: ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കാം

മഴയിൽ കരുതലോടെയാകാം ഡ്രൈവിങ്ങ്: ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കാം

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ് സംസ്ഥാനത്തിൻറെ പല ഭാഗത്തും പെയ്യുന്നത്. വീണ്ടും മഴ പെയ്യുമെന്ന് ജാഗ്രതാ മുന്നറിയിപ്പുകളും ഉണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി വാഹനവുമായി റോഡിലേക്ക് ഇറങ്ങാതിരിക്കാനും ആവില്ല.. മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡിൽ വണ്ടിയോടിക്കുമ്പോൾ തീർച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ വൻ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ചിലകാര്യങ്ങളിൽ ശ്രദ്ധ വേണം.

മഴക്കാലത്ത് പരമാവധി ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക.വാഹനങ്ങളുടെ വേഗത കുറച്ചാൽ റോഡും ടയറുകളും തമ്മിലുള്ള ഘർഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം.മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക.വളവുകളിൽ സാവധാനത്തിൽ ബ്രേക്ക് ഉപയോഗിക്കുക.നനഞ്ഞ റോഡുകളിൽ കൂടുതൽ ബ്രേക്ക് ആവശ്യമായതിനാൽ ഉണങ്ങിയ റോഡുകളേക്കാൾ മുമ്പേ ബ്രേക്കമർത്തുക.വളവുകളിൽ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക.

ടയർ, ബ്രേക്ക്, ഓയിൽ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പുവരുത്തുക.ടയറിൻറെ മർദ്ദം, ത്രഡുകൾ എന്നിവ കൃത്യമായി പരിശോധിക്കുക.ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാൽ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം.നനഞ്ഞ റോഡുകളിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാർഗം.മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോഴും പ്രത്യേകം ശ്രദ്ധ വേണം.

സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോഗിക്കുക.മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവർ കരുതുക. മഴയത്ത് ഫോണും പേഴ്‌സുമൊക്കെ അതിലിട്ട് പോക്കറ്റിൽ സൂക്ഷിക്കാനാവും.

നനഞ്ഞ പ്രതലത്തിൽ ടൂവീലർ സഡൻ ബ്രേക്ക് ചെയ്താൽ ടയർ സ്‌കിഡ് ചെയ്ത് മറിയും അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാൻ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളിൽ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകൾ തിരിയുമ്പോൾ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *