എസ്ബിഐയിലോ, പോസ്റ്റ് ഓഫീസിലോ റെക്കറിങ്ങ് ഡെപ്പോസിറ്റ് ആദായകരം: നോക്കാം

എസ്ബിഐയിലോ, പോസ്റ്റ് ഓഫീസിലോ റെക്കറിങ്ങ് ഡെപ്പോസിറ്റ് ആദായകരം: നോക്കാം

സ്ഥിരമായ ആദായം നൽകുന്നവയാണ് റെക്കറിംഗ് ഡെപ്പോസിറ്റുകൾ. ഓരോ മാസവും ഗഢുക്കളായി നിങ്ങൾക്കിതിൽ പണം നിക്ഷേപം നടത്തുകയും ചെയ്യാം. അതിനാലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, പോസ്റ്റ് ഓഫീസും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ഉപയോക്താക്കൾക്ക് റെക്കറിംഗ് ഡെപ്പോസിറ്റുകളിൽ നിക്ഷേപം നടത്തുവാൻ അവസരം നൽകുന്നത്. ഇതിൽ അവിടെ റെക്കറിംഗ് നിക്ഷേപം നടത്തിയാലാണ് കൂടുതൽ ആദായം ലഭിക്കുക എന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.സാധാരണ നിക്ഷേപകർക്കായി 4.9 ശതമാനം മുതൽ 5.4 ശതമാനം വരെ പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റെക്കറിംഗ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതേ സമയം മുതിർന്ന പൗരന്മാർക്കാണെങ്കിൽ 50 ബേസിസ് പോയിന്റുകൾ അധിക പലിശ നിരക്കും ലഭിക്കും. 2021 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്ന നിരക്കാണിത്.

1 വർഷം മുതൽ 10 വർഷം വരെയാണ് എസ്ബിഐ റെക്കറിംഗ് നിക്ഷേപങ്ങളുടെ മെച്യൂരിറ്റി കാലാവധി. ഉപയോക്താവിന് 100 രൂപ മുതൽ നിക്ഷേപം നടത്തിക്കൊണ്ട് എസ്ബിഐയിൽ റെക്കറിംഗ് നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 1 വർഷം മുതൽ 2 വർഷം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങൾക്ക് 4.9 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക. 2 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.1 ശതമാനവും, 3 വർഷം മുതൽ 5 വർഷം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങൾക്ക് 5.3 ശതമാനം പലിശ നിരക്കും ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനമാണ് പലിശ നിരക്ക്.100 രൂപയെന്ന വളരെ ചെറിയൊരു തുക മാറ്റിവച്ചു കൊണ്ട് ഏതൊരാൾക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നിക്ഷേപം ആരംഭിച്ച് 1 വർഷം പൂർത്തിയായാൽ അക്കൗണ്ട് ബാലൻസ് തുകയിൽ നിന്നും 50 ശതമാനം വരെ പിൻവലിക്കുവാനും നിക്ഷേപകർക്ക് സാധിക്കും.

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളിലും സേവിംഗ്‌സ് അക്കൗണ്ടുകളിലും നിക്ഷേപകന് അയാളുടെ താത്പര്യ പ്രകാരമുള്ള നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കുവാൻ സാധിക്കും. എന്നാൽ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിക്ഷേപ കാലാവധി 5 വർഷത്തേക്കാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.2021 ഏപ്രിൽ 1 മുതൽ നിലവിൽ വരെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയിൽ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്. എല്ലാ സാമ്പത്തീക വർഷത്തിലും ഓരോ പാദത്തിന്റെയും ആരംഭത്തിൽ കേന്ദ്ര സർക്കാരാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവിലെ 5.8 ശതമാനം പലിശ നിരക്കിൽ ഓരോ മാസവും 10,000 രൂപ വീതം പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിക്കുകയാണെങ്കിൽ 10 വർഷങ്ങൾ കൊണ്ട് നിങ്ങൾക്ക് 16 ലക്ഷം രൂപ തിരികെ ലഭിക്കും.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളിൽ നിന്നും പരമാവധി ആദായം നേടുന്നതിനായി നിക്ഷേപം കൃത്യമായി നടത്തേണ്ടതുണ്ട്. അതായത് ഒരു മാസം പോലും നിക്ഷേപം നടത്തുന്നതിൽ വീഴ്ച വരുത്തരുത്. ഈ നിക്ഷേപ പദ്ധതിയിൽ നിന്നും പരമാവധി ആദായം നേടുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുമുള്ള സുപ്രധാന കാര്യമാണിത്. അക്കൗണ്ട് ആരംഭിച്ച് 1 വർഷം പൂർത്തിയായിക്കഴിഞ്ഞാൽ അക്കൗണ്ട് ബാലൻസ് തുകയുടെ 50 ശതമാനം വരെ പിൻവലിക്കുവാൻ സാധിക്കുമെന്നതും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ സവിശേഷതയാണ്.ഒരു വ്യക്തിയ്ക്ക് തനിച്ചും മൂന്ന് വ്യക്തികൾക്ക് സംയുക്തമായും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പത്ത് വയസ്സിന് മുകളിൽ പ്രായമുള്ള കൂട്ടികൾക്കും സ്വന്തം പേരിൽ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാൻ അവസരമുണ്ട്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകൾ ആരംഭിക്കുവാനും ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ സാധിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *