ഓൺലൈൻ തട്ടിപ്പ്: പത്ത് ദിവസത്തിനുളളിൽ പണം തിരിച്ചുപിടിക്കുന്നതെങ്ങനെ എന്നറിയാം

ഓൺലൈൻ തട്ടിപ്പ്: പത്ത് ദിവസത്തിനുളളിൽ പണം തിരിച്ചുപിടിക്കുന്നതെങ്ങനെ എന്നറിയാം

ഇടപാടുകൾ പലതും ഓൺലൈനിലേക്ക് മാറിയതോടെ തട്ടിപ്പുകളും കൂടുകയാണ്. കഴിഞ്ഞ വർഷം മാത്രം 2.7 കോടിയിലധികം പേരാണ് തട്ടിപ്പിന് ഇരയായത്. എസ്എംഎസ്, എടിഎം, കെവൈസി എന്നൊക്കെ പറഞ്ഞ് നിരവധി പേരിൽ നിന്നുമാണ് ലക്ഷങ്ങൾ അടിച്ചു മാറ്റിയത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ സൈറ്റുകളും ഉണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് പണം തിരിച്ചു കിട്ടാൻ അർഹതയുണ്ടെന്ന കാര്യം അധിക പേർക്കും അറിയില്ല. അനധികൃത ഇടപാടുകൾ മൂലം നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ഉടനെ ബാങ്കിനെ സമീപിക്കാനാണ് ആർബിഐ നൽകുന്ന നിർദ്ദേശം.

മിക്ക ബാങ്കുകളും ഉപഭോക്തിക്കൾക്ക് സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമാകുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. പണം നഷ്ടമായാൽ ഉടനെ ബാങ്കിനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ബാങ്കുകൾ ഇൻഷുറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കും.

പത്ത് ദിവസത്തിനകം ബാങ്ക് നഷ്ടപ്പെട്ട തുക ഉപഭോക്താവിന് കൈമാറും. അനധികൃത ഇടപാടുകൾ നടന്നാൽ മൂന്ന്ദിവസത്തിനകം ബാങ്കിനെ വിവരം അറിയിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ 25,000 രൂപ വരെ നഷ്ടം ഉപഭോക്താവിന് ഉണ്ടായേക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *