ഇ-വേ ബില്ലിൽ എതിർപ്പുമായി സ്വർണ്ണ വ്യാപാരികൾ

ഇ-വേ ബില്ലിൽ എതിർപ്പുമായി സ്വർണ്ണ വ്യാപാരികൾ

സ്വർണ്ണ വ്യാപാര വ്യവസായത്തിനായുളള ഇ-വേ ബില്ലിൽ എതിർപ്പുമായി സ്വർണ്ണ വ്യാപാരികൾ. ഇ-വേ ബില്ല് പ്രായോഗികമല്ലെന്ന് സ്വർണ്ണ വ്യാപാരികൾ വ്യക്തമാക്കി. സ്വർണ്ണാഭരണങ്ങളുടെ നിർമ്മാണം പല ഘട്ടങ്ങളിലൂടെയാണ് പൂർത്തിയാകുന്നത്.

സ്വർണ്ണാഭരണ നിർമ്മാണം പൂർത്തിയാക്കുന്നത് ഒരുപാട് കേന്ദ്രങ്ങളിലൂടെ യാണ് കടന്നു പോകുന്നുണ്ട്. ആഭരണത്തിന്റെ ഓരോ നിർമ്മാണ ഘട്ടത്തിലും ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ട പേകുന്നതിനാൽ ഇ വേ ബിൽ നടപ്പാക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു.

സ്വർണ്ണാഭരണം കൊണ്ടു പോകുന്നതിന് ജിഎസ്ടി നിയമപ്രകാരമുളള ഇ വേ ബിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. എന്നാൽ സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേ ബിൽ നടപ്പാക്കുന്നതു വ്യവസായത്തിനുളളിലെ വ്യാപാരത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പൂർണ്ണമായും തടസ്സപ്പെടുത്തും.

അതേസമയം കൃത്യമായ രേഖകളുണ്ടെങ്കിൽ ആഭരണം കൊണ്ടു പോകുന്നതിനു വ്യാപാരികൾക്കോ ആഭരണ നിർമ്മാതാക്കൾക്കോ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ജിഎസ്ടി അധികൃതർ വ്യക്തമാക്കുന്നു. ഡെലിവറി ചെലാനെ അടിസ്ഥാനമാക്കി ഇ വേ ബിൽ എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടാവില്ല

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *