ലംബോർഗിനി ഇന്ത്യൻ കമ്പനിയുമായി സഹകരിക്കുന്നു

ലംബോർഗിനി ഇന്ത്യൻ കമ്പനിയുമായി സഹകരിക്കുന്നു

ആഡംബര വാഹന നിർമാതാക്കളായ ലംബോർഗിനി ഇന്ത്യൻ കമ്പനിയായ കൈനറ്റിക്ക് എനർജി ആൻഡ് പവർ സൊല്യൂഷൻസുമായി കൈകോർക്കുന്നു. ഇലട്രിക് ഗോൾഫ് കാർട്ടുകൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഇരു കമ്പനികളും തമ്മിൽ സഹകരിക്കുക എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലംബോർഗിനി ഡിസൈൻ ചെയ്യുന്ന ഗോൾഫ് കാർട്ടുകൾ കൈനറ്റിക്ക് ഇന്ത്യയിൽ നിർമിക്കും.

കൈനറ്റിക്കിന്റെ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്ന ലംബോർഗിനി ഡിസൈൻ ചെയ്യുന്ന ഗോൾഫ് കാർട്ടുകൾ അടുത്ത വർഷം മുതൽ ലോക വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഗോൾഫ് കാർട്ടുകൾക്ക് പുറമെ ഇലട്രിക്ക് ഓട്ടോ, സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയവയാണ് കൈനറ്റിക് നിർമിക്കുന്നത്.

ആഗോള തലത്തിൽ 9 ബില്യൺ ഡോളറിൻ വിപണി ഗോൾഫ് കാർട്ടുകൾക്ക് ഉണ്ട്. ഈ ഗോൾഫ് കോർട്ടുകൽക്ക് പുറമെ വിമാനത്താവളങ്ങൾ, റിസോർട്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവടങ്ങളിലൊക്കെ ഈ നാലുചക്ര വണ്ടി ഉപയോഗിക്കുന്നുണ്ട് എന്നാണ് കമ്പനി പറയുന്നത്.

നിലവിൽ മൂന്ന് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയും രണ്ട് ഇ-സ്‌കൂട്ടറുകൾ വികസിപ്പിക്കുകയും ചെയ്യുന്ന കൈനെറ്റിക് ഗ്രീൻ, അടുത്ത ദശകത്തിൽ ഇന്ത്യൻ റോഡുകളിലെ 70% വാഹനങ്ങളും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ വിപണിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ, അടുത്ത 10 വർഷത്തിനുള്ളിൽ ഗതാഗത മേഖലയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ശതമാനത്തിൽ ഇന്ത്യ ലോകത്തെ നയിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *