തക്കാളി തൊട്ടാൽ പൊളളും : മെട്രോ നഗരങ്ങളിൽ കിലോയ്ക്ക് 72 രൂപ

തക്കാളി തൊട്ടാൽ പൊളളും  : മെട്രോ നഗരങ്ങളിൽ കിലോയ്ക്ക് 72 രൂപ

ഇന്ധന വിലയ്ക്ക് പിന്നാലെ പച്ചക്കറി വില കൂടി ഉയർന്നതോടെ ആളുകൾ ദുരിതത്തിൽ. മെട്രോ നഗരങ്ങളിൽ തക്കാളിയുടെ വില കുതിച്ച് ഉയരുകയാണ്. കിലോഗ്രാമിന 72 രൂപയാണ് തക്കാളിയുടെ വില. തക്കാളി ലഭ്യതയിൽ വന്ന കുറവാണ് പെട്ടന്നുളള വില വർധനയ്ക്ക് കാരണം.

മധ്യപ്രദേശ്, മഹാരാഷ്ട്ര തൂടങ്ങിയ സംസ്ഥാനങ്ങളിലെ തക്കാളി ഉൽപ്പാദനത്തെ മഴക്കെടുതികൾ ബാധിച്ചതും വിലക്കയറ്റത്തിലേക്ക് നയിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ തക്കാളിയുടെ റീട്ടെയ്ൽ വില കിലോഗ്രാമിന് 72 രൂപയെത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു മാസം മുൻപ് കിലോഗ്രാമിന് 38 രൂപയായിരുന്നു തക്കാളിയുടെ വില. ഡൽഗിയിൽ കിലോഗ്രാമിന് 57 രൂപയായി വില ഉയർന്നു. നേരത്തെ കിലോഗ്രാമിന് 30 രൂപയായിരുന്നു. ചെന്നൈയിലും വില ഉയർന്നിട്ടുണ്ട്. കേരളത്തിലും തക്കാളിയുടെ വില ഉയർന്നിട്ടുണ്ട്. തക്കാളിയുടെ ഗുണമേന്മയും ഓരോ പ്രദേശവും അനുസരിച്ച് റീട്ടെയ്ൽ വിലയിൽ മാറ്റമുണ്ട്. മൊത്ത വിതരണ കേന്ദ്രങ്ങളും ചില്ലറ വില്പന കേന്ദ്രങ്ങളിലും വില ഉയർന്നിട്ടുണ്ട്. ദിവസേന എത്തുന്ന തക്കാളിയുടെ വരവും കുറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോൾ തക്കാളി ഉൽപ്പാദനത്തിൽ മുന്നിലുളളത്. നട്ട് രണ്ട് മൂന്ന് മാസത്തിനുളളിൽ തന്നെ തക്കാളി വിളവെടുക്കാനാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *