സ്വിസ്ബാങ്ക് നിക്ഷേപം മൂന്നാം ഘട്ട വിവരങ്ങൾ ഇന്ത്യയ്ക്ക്

സ്വിസ്ബാങ്ക് നിക്ഷേപം മൂന്നാം ഘട്ട വിവരങ്ങൾ ഇന്ത്യയ്ക്ക്

സ്വിസ് ബാങ്കിൽ നിക്ഷേപമുള്ളവരുടെ മൂന്നാം ഘട്ട വിവരങ്ങൾ പുറത്ത്. വിവരങ്ങൾ സ്വിറ്റ്‌സർലന്റിൽ നിന്ന് ഇന്ത്യക്ക് കിട്ടി. 96 രാജ്യങ്ങളിലായുള്ള 33 ലക്ഷം ധനകാര്യ അക്കൗണ്ടുകളുടെ രേഖകളാണ് സ്വിറ്റ്‌സർലന്റ് കൈമാറിയത്. ഇത്തവണത്തെ രേഖാ കൈമാറ്റം പത്ത് രാജ്യങ്ങൾക്ക് കൂടിയുള്ളതാണെന്ന് സ്വിറ്റ്‌സർലന്റിലെ ദ ഫെഡറൽ ടാക്‌സ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.

ആന്റിഗ്വ ആന്റ് ബർബുഡ, അസർബൈജാൻ, ഡൊമിനിക, ഘാന, ലെബനൻ, മക്കാവു, പാക്കിസ്ഥാൻ, ഖത്തർ, സമോവ വൗതു എന്നിവിടങ്ങളാണ് പുതിയ ഘട്ട വിവരങ്ങൾ കിട്ടിയ രാജ്യങ്ങൾ. കഴിഞ്ഞ മാസമാണ് വിവരങ്ങൾ കൈമാറിയത്. 2019 സെപ്തംബറിലാണ് ഇന്ത്യയ്ക്ക് ആദ്യഘട്ട വിവരങ്ങൾ കിട്ടിയത്. അതിൽ 75 രാജ്യങ്ങൾക്കാണ് അന്ന് വിവരങ്ങൾ കൈമാറിയത്.

കഴിഞ്ഞ വർഷം സെപ്തംബറിൽ 86 രാജ്യങ്ങൾക്ക് സ്വിറ്റ്‌സർലന്റ് വിവരങ്ങൾ കൈമാറിയപ്പോഴും ഇന്ത്യക്കാരുടെ വിവരങ്ങൾ രാജ്യത്തിന് കിട്ടി. ഇക്കുറി 96 രാജ്യങ്ങൾക്കാണ് വിവരം കൈമാറിയത്. കഴിഞ്ഞ മൂന്ന് വർഷമായി സ്വിറ്റ്‌സർലന്റ് രേഖകൾ കൈമാറിയ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വിവരങ്ങളിൽ ഉൾപ്പെട്ട പേരുകാർ മുൻപേ തങ്ങളുടെ ആസ്തി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന് സഹായകരമാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *