ജിഡിപി വളർച്ചാ നിരക്കിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിലെത്തിയെന്ന് നിർമ്മല സീതാരാമൻ

ജിഡിപി വളർച്ചാ നിരക്കിൽ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിലെത്തിയെന്ന് നിർമ്മല സീതാരാമൻ

നടപ്പു സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ ലോകത്ത് തന്നെ മുന്നിൽ നിൽക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ജിഡിപിയിൽ ഈ വർഷം രണ്ടക്ക വളർച്ച നേടാനാണ് ശ്രമിക്കുന്നതെന്നും അടുത്തവർഷം 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിലായിരിക്കും വളർച്ചയെന്നും അവർ വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച നിരക്കിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനം ഇന്ത്യക്കായിരിക്കും എന്നും അവർ പറഞ്ഞു. ബോസ്റ്റണിലെ ഹാർവാർഡ് കെന്നഡി സ്‌കൂളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ധനകാര്യമന്ത്രാലയം ഇത്തരത്തിലുള്ള ഒരു കണക്ക് നടത്തിയിട്ടില്ലെന്നും അതേസമയം ലോക ബാങ്ക്, ഐ എം എഫ്, വിവിധ റേറ്റിംഗ് ഏജൻസികൾ എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ അനുമാനമെന്നും മന്ത്രി പറഞ്ഞു.

വ്യാവസായിക രംഗത്തും സേവന രംഗത്തും വലിയ വികസനമാണ് രാജ്യത്ത് നടക്കുന്നത്. അതിനാൽ തന്നെ അടുത്ത പത്ത് വർഷവും ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്കിൽ ഇടിവുണ്ടാകില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷവും ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച നേടുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *