ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വർണ്ണാഭരണം കൊണ്ടു പോകാൻ ഇ വേ ബിൽ നടപ്പാക്കുമെന്ന് മന്ത്രി ബാലഗോപാൽ

സ്വർണ്ണ വ്യാപാരത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിതമായി ആഭരണങ്ങൾ കൊണ്ടു പോകാനും ഇ വേ ബിൽ നടപ്പാക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭയിൽ എംകെ മുനീറിന്റെ സബ് മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൃത്യമായ രേഖകളുണ്ടെങ്കിൽ ആഭരണം കൊണ്ടു പോകുന്നതിനു ബുദ്ധിമുട്ട് ഉണ്ടാകില്ല. നികുതി പിരിച്ചെടുക്കാനും നികുതി ചോർച്ച തടയാനുമുളള നടപടികൾ ഒഴിവാക്കാനാകില്ല. ഖജനാവിലേക്ക് നികുതി കൃത്യമായി ലഭിക്കുന്നില്ലെങ്കിൽ നടപടിയുണ്ടാകും.

സോളാർ കമ്പനികൾ ഏറ്റെടുത്ത് റിലയൻസ്

സൗരോർജ രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായി റിലയൻസ് രണ്ട് വമ്പൻ ഇടപാടുകൾ പ്രഖ്യാപിച്ചു. നോർവെ ആസ്ഥാനമായ സോളർ പാനൽ നിർമ്മാണ കമ്പനി ആർഇസി സോളർ ഹോൾഡിങ്ങ്‌സ് 5800 കോടി രൂപ ചെലവിട്ട് പൂർണമായും സ്വന്തമാക്കിയ റിലയൻസ് ന്യൂ എനർജി സോളർ ഹോൾഡിങ്ങ്‌സ് 5800 കോടി രൂപ ചെലവിട്ട് പൂർണ്ണമായും സ്വന്തമാക്കിയ റിലയൻസ് ന്യൂ എനർജി സോളർ ലിമിറ്റഡ്, ഷപൂർജി പല്ലോൻജി ഗ്രൂപ്പിലെ സ്റ്റെർലിങ്ങ് ആൻഡ് വിൽസൻ സോളറിന്റെ 40 ശതമാനം ഓഹരി 2845 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു.

എസ് യു വി ആസ്റ്റർ വിപണിയിൽ

എം.ജി മോട്ടർ ഇന്ത്യ ഇടത്തരം എസ് യു വി ആസ്റ്റർ വിപണിയിലെത്തിച്ചു. 9.78 ലക്ഷം രൂപ മുതൽ 16.78 ലക്ഷം രൂപ വരെ ഷോറും വിലയിൽ വേരിയന്റുകളുണ്ട്. ബുക്കിങ്ങ് 21 ന് തുടങ്ങും. ഇപ്പോൾ പ്രഖ്യാപിച്ച വില ഇക്കൊല്ലം വിൽക്കുന്ന കാറുകൾക്ക് മാത്രമാണ് ബാധകമെന്നും കമ്പനി അറിയിച്ചു. 1.5 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളാണുളളത്.

സൂചികകൾ നാലാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു

ചാഞ്ചാട്ടത്തിനിടയിൽ നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 148.53 പോയന്റ് നേട്ടത്തിലും,60,284.31 ലും നിഫ്റ്റി 46 പോയന്റ് ഉയർന്ന് 17,992 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രവർത്തന ഫലങ്ങളിലെ പ്രതീക്ഷയേകാത്ത തുടക്കവും ആഗോള വിപണിയിലെ ദുർബലാവസ്ഥയും സൂചികകളിൽ പ്രതിഫലിച്ചെങ്കിലും പൊതുമേഖല ബാങ്ക്, ഉപഭോക്തൃ ഉൽപ്പന്നം, ലോഹം, ഓട്ടോ മേഖലകളിൽ തുടർച്ചയായുണ്ടായ വാങ്ങൽ താത്പര്യം അനുകൂലമായി.ടൈറ്റൻ കമ്പനി, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, എസ്ബിഐ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നോട്ടമുണ്ടാക്കിയത്. എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ലൈഫ്, കോൾ ഇന്ത്യ,ടെക് മഹീന്ദ്ര,ശ്രീ സിമന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിടുകയും ചെയ്തു.

സംസ്ഥാനത്ത് ഈ മാസത്തെ ഉയർന്ന വിലയിൽ സ്വർണ്ണം : ഇന്ന് പവന് 35,320

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. നാല് ദിവസം ഒരേ വില തുടർന്ന ശേഷമാണ് സ്വർണ്ണ വില വർധിച്ചത്്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,415 രൂപയും പവന് 35,320 രൂപയുമാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഒക്ടോബർ എട്ട് മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ ഗ്രാമിന് 4,390 രൂപയിലും പവന് 35,120 രൂപയിലുമാണ് വ്യാപാരം നടന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *