ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

കുരുമുളക് ആ വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ

കുരുമുളക് വിലയിൽ വർധനവ്. തുടർച്ചയായ കുതിപ്പിൽ വില ഈ വർഷത്തെ ഏറ്റവും കൂടിയ നിലവാരത്തിലെത്തി. ഉത്തരേന്ത്യയിൽ നിന്നുളള ഉത്സവ കാല ഡിമാന്റിലുണ്ടായ വൻ വർധനയാണു വില ഉയരത്തിലേക്ക് എത്തിച്ചത്.ഉത്തരേന്ത്യൻ വിപണികളിൽ സുലഭമായിരിക്കുന്ന വിദേശ കുരുമുളകിന്റെ മേന്മക്കുറവും ദക്ഷിണേന്ത്യയിൽ നിന്നുളള ഉൽപ്പന്നത്തിനു പ്രിയം വർധിക്കാൻ കാരണമായിട്ടുണ്ട്. വില ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിൽ ഉൽപ്പന്നം വിപണിയിലെത്തിക്കാൻ ഇടുക്കി, പത്തനംത്തിട്ട, വയനാട് മേഖലകളിലെ ചില കർഷകരും ഇടനിലക്കാരും മടിച്ചു നിൽക്കുകയാണ്. കൊച്ചിയിൽ ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില കഴിഞ്ഞ ആഴ്ച ആദ്യം ക്വിന്റലിന് 42,700 രൂപ മാത്രമായിരുന്നു. എന്നാൽ വാരാന്ത്യത്തിൽ വില 43,000 രൂപയിലെത്തി. അൺഗാർബൾഡിന്റെ വില 40,700 രൂപയായിരുന്നതു 41,000 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്.

സെൻസെക്‌സിൽ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ വ്യാപാര ആഴ്ചയുടെ ആദ്യ ദിനം സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 100 പോയന്റ് താഴ്ന്ന് 59,958 ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തിൽ 17,872 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് പ്രധാനമായും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്. പ്രതീക്ഷക്കൊത്തുയരാത്ത പ്രവർത്തന ഫലം പുറത്തുവിട്ടതോടെ ടിസിഎസിന്റെ ഓഹരി വില ആറു ശതമാനത്തോളം ഇടിഞ്ഞു. 2021 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 9,624 കോടി രൂപയാണ് കമ്പനിയുടെ അറ്റദായം. വാർഷികടിസ്ഥാനത്തിൽ 14.1 ശതമാനമാണ് വർധന.

ഇന്ധന വില ഇന്നും കൂടി

ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് കൂട്ടിയത്. ഇന്നത്തെ വില വർധനയോടെ തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു. 100 രൂപ 23 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില. തിരുവന്തപുരത്തെ പെട്രോൾ വില 106 രൂപ 70 പൈസയിലെത്തി. കൊച്ചിയിൽ പെട്രോളിന് 104. 72 രൂപയും കോഴിക്കോട് 104. 94 രൂപയാണ് വില. കൊച്ചിയിലെ ഡീസൽ വില 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ്.

മാറ്റമില്ലാതെ സ്വർണ്ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില. നാലാം ദിവസമാണ് മാറ്റമില്ലാതെ സ്വർണ്ണ വില തുടരുന്നത്. പവന് 35, 120 രൂപയാണ്. വെളളിയാഴ്ച മുതൽ ഈ വില തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയർന്നു. മൂന്ന് ദിവസമാണ് ഈ വില തുടർന്നത്്. തുടർന്ന് 35,000 ൽ എത്തിയ വില വെളളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 4390 രൂപയാണ് വില.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *