ഐടി സംരംഭങ്ങൾക്കുളള സബ്‌സിഡി: എസ്‌ഐഎസ് പദ്ധതിയെ കുറിച്ചറിയാം

ഐടി സംരംഭങ്ങൾക്കുളള സബ്‌സിഡി: എസ്‌ഐഎസ് പദ്ധതിയെ കുറിച്ചറിയാം

ഐടി സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന സബ്‌സിഡികൾ കുറവാണ്. കേരളത്തിലെ മിക്കവാറും സ്റ്റാർട്ടപ്പുകളെല്ലാം ഐടി സംരംഭങ്ങളാണ്. അത്തരം സംരംഭങ്ങൾക്ക് നന്നായി ഉപയോഗിക്കാവുന്ന നിക്ഷേപ സബ്‌സിഡിയാണ് സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്‌മെന്റ് സബ്‌സിഡി ( എസ്‌ഐഎസ്). കേരള ഐടി മിഷനാണ് ഇതു പ്രകാരമുളള സബ്‌സിഡികൾ അനുവദിക്കുന്നത്. സ്ഥാപനത്തിലെ നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് അനുവദിക്കുക.

സ്ഥിരമൂല നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ് സബിസിഡിയായി അനുവദിക്കുന്നത്. എറണാകുളം തിരുവനന്തപുരം ജില്ലകളിലെ ഐടി സ്ഥാപനങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന്റെ 30 ശതമാനവും പരമാവധി 15 ലക്ഷം വരെയാണ് എസ്്‌ഐഎസ് അനുവദിക്കുക. ഇടുക്കി ,വയനാട് ജില്ലകളിലെ ഐടി സ്ഥാപനങ്ങൾക്ക് സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം, പരമാവധി 25 ലക്ഷം രൂപ വരെ സബ്‌സിഡിയായി നൽകുന്നു.

മറ്റു ജില്ലകളിലെ ഐടി സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന്റെ 40 ശതമാനം, പരമാവധി 25 ലക്ഷം രൂപ വരെ എസ്.ഐ.എസ് ലഭിക്കുന്നതാണ്. സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ഐടി,ഐടി അധിഷ്ഠിത സംരംഭങ്ങൾക്കാണ് ആനുകൂല്യം. സോഫ്റ്റ് വെയർ ഡവലപ്പ്‌മെന്റ്, ഐടി സേവന സ്ഥാപനങ്ങൾ,ഐടി അനുബന്ധ സ്ഥാപനങ്ങൾ, ഹാർഡ് വെയർ നിർമ്മാണം എന്നിവയ്ക്ക് സഹായം ലഭിക്കും. അവസാന ആറു വർഷത്തിനുളളിൽ ആനുകൂല്യം വാങ്ങിയവർ ആകരുത്.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനു മുൻപ് ഒരു പ്രൊവിഷണൽ രജിസ്‌ട്രേഷൻ നടത്തി രജിസ്‌ട്രേഷൻ നമ്പർ എടുക്കണം. ഐടി മിഷനിലെ ഇൻവെസ്റ്റമെന്റ് പ്രമോഷൻ ആൻഡ് മാനേജ്‌മെന്റ് സെൽ മുമ്പാകെയാണ് പ്രൊവിഷണൽ രജിസ്‌ട്രേഷൻ എടുക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ ഹാർഡ് കോപ്പി ഐടി മിഷന് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: itmission.kerala.gov.in, ഫോൺ 0471-2525444

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *