ചിപ്പ് ഷാമം: സ്മാർട്ട് ഫോണുകൾക്ക് വില കൂടും

ചിപ്പ് ഷാമം: സ്മാർട്ട് ഫോണുകൾക്ക് വില കൂടും

ലോക ഇലക്ട്രോണിക് വിപണിയിൽ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് അന്ത്യന്തികമായ പ്രശ്‌നം ഉപയോക്താവിനെ ബാധിക്കാൻ തുടങ്ങുന്നു എന്നാണ് പുതിയ സൂചനകൾ. നേരത്തെ സെമി കണ്ടക്ടർ ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചത് കാർ വിപണിയെ ആണെങ്കിൽ മൊബൈൽ ഫോൺ രംഗത്തേക്കും അത് വ്യാപിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട് .

കൌണ്ടർ പൊയിൻറ് നടത്തിയ പുതിയ പഠനത്തിൽ സെമി കണ്ടക്ടർ ക്ഷാമം സ്മാർട്ട്‌ഫോൺ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കിയേക്കും എന്നാണ് സൂചന. 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമി കണ്ടക്ടർ ക്ഷാമം ഉടലെടുത്തത്. കൊവിഡ് മഹാമാരി ലോക്ക്‌ഡൌൺ രൂപത്തിൽ വിപണി ഉത്പാദന ശൃംഖലകളെ ബാധിച്ചപ്പോൾ ഈ പ്രതിസന്ധി രൂക്ഷമായി. എന്നാൽ കാർ വിപണിയിലെ മാന്ദ്യം മുൻകൂട്ടി കണ്ട പ്രമുഖ സ്മാർട്ട്‌ഫോൺ കന്പനികൾ ഈ ക്ഷാമത്തെ മറികടക്കാൻ മുൻകരുതലുകൾ എടുത്തിരുന്നു.

നേരത്തെ തന്നെ തങ്ങളുടെ സപ്ലേ ചെയിനുകൾ അവർ സജ്ജമാക്കി നിർത്തിയിരുന്നു. അതിനാൽ തന്നെയാണ് സ്മാർട്ട്‌ഫോൺ വിപണി പിടിച്ചുനിന്നത്. പലരും ആറുമാസത്തേക്ക് വിപണിക്ക് ആവശ്യമായ അപ്ലിക്കേഷൻ പ്രൊസസ്സറുകളും, സെൻസറുകളും സംഭരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവർ പ്രതീക്ഷിച്ച വേഗത്തിൽ സെമി കണ്ടക്ടർ ക്ഷാമം തീരുന്നില്ല എന്നതാണ് പുതിയ പ്രശ്‌നം.

എന്നാൽ ഇപ്പോൾ സംഭരിച്ചുവച്ച സെമി കണ്ടക്ടറുകൾ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ കയ്യിൽ തീരുകയാണ്. പുതിയ ഓഡറുകളിൽ കൂടിപ്പോയാൽ 70 ശതമാനം മാത്രമാണ് സെമി കണ്ടക്ടർ നിർമ്മാതാക്കൾക്ക് ഇപ്പോൾ നൽകാൻ സാധിക്കുന്നത്. ഇന്ത്യയിൽ അടക്കം ഉത്സവ സീസണും, വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയർ സമയത്തും വലിയ തോതിലാണ് സ്മാർട്ട്‌ഫോണുകൾ വിറ്റഴിയുന്നത്. അതിനാൽ തന്നെ സെമി കണ്ടക്ടർ ക്ഷാമം ഉത്പാദനത്തെ ബാധിക്കുമോ എന്ന ആശങ്ക കമ്പനികൾക്കുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *