യോനോ ആപ്പിന്റെ പേരിൽ വ്യാപക തട്ടിപ്പ് : മുന്നറിയിപ്പുമായി സൈബർ പോലീസ്

യോനോ ആപ്പിന്റെ പേരിൽ വ്യാപക തട്ടിപ്പ് : മുന്നറിയിപ്പുമായി സൈബർ പോലീസ്

ബാങ്കുകളുടെ പേരിൽ വിവിധ തരത്തിലുളള തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ നമ്മൾ ജാഗ്രതയോടെ ഇരിക്കണം. ഇതുമായി ബന്ധപ്പെട്ട് പല മുന്നറിയിപ്പുകളും സംസ്ഥാന പൊലിസ് നൽകിയിട്ടുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ലക്ഷങ്ങൾ നഷ്ടമായവരുണ്ട്. എസ്ബിഐുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്ന് കാണിച്ചു എസ്എംഎസിലൂടെ തെറ്റിദ്ധരിപ്പിച്ചു സംസ്ഥാനത്ത് വ്യാപക തട്ടിപ്പു നടക്കുന്നതായി സൈബർ പോലീസിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നൂറു കണക്കിന് പേരാണ് തട്ടിപ്പിന് ഇരയായത്. തൃശ്ശൂരിൽ തട്ടിപ്പിനരയായവരിൽ എസ്‌ഐ യും ഉൾപ്പെടും എന്നതാണ് പ്രത്യേകത. ബാങ്ക് അക്കൗണ്ട് ബ്ലോക്കാണ്, യോനോ ആപ് പ്രവർത്തനരഹിതമാണ്, നെറ്റ് ബാങ്കിങ്ങ് സേവനം നിലയ്ക്കും തുടങ്ങിയ വ്യാജ അറിയിപ്പുകൾ എസ്എംഎസിലൂടെ നൽകിയാണ് തട്ടിപ്പ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപാടുകാരുടെ വിശദംശങ്ങൾ നൽകാനായി തട്ടിപ്പു കാർ നൽകുന്ന സൈറ്റ് ലിങ്കും ഇതേ എസ്എംഎസിൽ നൽകും.

ഇതിൽ ക്ലിക്ക് ചെയ്യുന്നവർ എസ്ബിഐയുടേതിന് തീർത്തും സമാനമായ വ്യാജ വെബ്‌സൈറ്റിലാണെത്തുക. പാൻകാർഡ്, യൂസർഐഡി, പാസ് വേർഡ് എന്നിവ നൽകാൻ ആവശ്യപ്പെടും. അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെട്ട സംഭവങ്ങളും ഉണ്ട്. ഇത് എസ്ബിഐയുടെ സൈറ്റെന്ന് കരുതി ഇടപാടുകാർ വിശദാംശങ്ങളെല്ലാം നൽകും. വെരിഫേക്കഷനെന്ന പേരിൽ എസ്എംഎസ് ആയി ഒടിപിയും ലഭിക്കും.

ഒടിപി രേഖപ്പെടുത്തുന്നതോടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെടും. ഡൽഹി,ബിഹാർ, യുപി എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ നിന്നാണ് തുകകളെല്ലാം പിൻവലിച്ചിരിക്കുന്നതെന്ന് സൈബർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തിൽ ഒരേ വെബ്‌സൈറ്റ് വഴിയായിരുന്നു സംസ്ഥാനത്തെ എല്ലാ തട്ടിപ്പുകളും. ഇപ്പോൾ പല സൈറ്റുകളാണ് ഉപയോഗിക്കുന്നത്. ഒരു വെബ്‌സൈറ്റ് പോലീസ് ബ്ലോക്ക് ചെയ്താലും മറ്റൊന്നിലൂടെ വീണ്ടും തട്ടിപ്പ് തുടരുകയാണ്.

യോനോ ആപ് വഴിയാണ് പ്രധാനമായും എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതെന്ന് സൈബർ പോലീസ്. യോനോ ആപ്പിലെ യോനോ കാഷ് വഴിയാണിത്. കാർഡില്ലാതെ തന്നെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാം. ഒരു തവണ 20,00 രൂപ വരെ മാത്രമേ ഈ രീതിയിൽ വ്യക്തിഗത ഇടപാടുകാർക്ക് പിൻവലിക്കാൻ കഴിയുക. എന്നാൽ പലരുടെയും അക്കൗണ്ടിൽ നിന്നു രണ്ട തവണ തുടർച്ചയായി പണം പിൻവലിക്കുന്നുണ്ട്. ഇനി ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ വ്യാജ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് പോലീസ് മുന്നറിയുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *