ഫോഡ് കമ്പനിയുടെ പ്ലാന്റുകൾ ടാറ്റാ മേട്ടോഴ്‌സ് ഏറ്റെടുത്തേക്കും

ഫോഡ് കമ്പനിയുടെ പ്ലാന്റുകൾ ടാറ്റാ മേട്ടോഴ്‌സ് ഏറ്റെടുത്തേക്കും

ഇന്ത്യ വിടുന്ന ഫോഡ് കമ്പനിയുടെ ഗുജറാത്തിലെയും ചെ്‌ന്നൈയിലെയും പ്ലാന്റുകൾ ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച് ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈ പ്ലാന്റ് വിഷയം ചർച്ചയായത്. ഗുജറാത്തിലെ സാനന്ദിൽ ടാറ്റായ്ക്കും ഫോഡ് ഇന്ത്യയ്ക്കുമുളള വാഹന നിർമ്മാണ പ്രാന്റുകൾ തമ്മിൽ അധിക ദൂരമില്ല. ടിയാഗോ,ടിഗോർ എന്നിവയാണ് അവിടെ ടാറ്റ പ്രധാനമായി നിർമ്മിക്കുന്നത്.

ഫോഡ് നിർമ്മിച്ചിരുന്നത് ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളും. തങ്ങളുടെ ചെറു കാറുകൾക്കു യോജച്ച പ്ലാന്റാണ് ഇതെന്നാണ് ടാറ്റ പറയുന്നത്. ചെന്നൈ പ്ലാന്റിൽ ഫോഡ് മുൻപ് ഇക്കോസ്‌പോർട്ട് എൻഡവർ എന്നീ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ് നിർമ്മിച്ചിരുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *