മുതൽ മുടക്ക് ആവശ്യമില്ല: കൈ നിറയെ കിട്ടാൻ ഈ ബിസിനസ്സ് സൈറ്റുകൾ സഹായിക്കും

മുതൽ മുടക്ക് ആവശ്യമില്ല: കൈ നിറയെ കിട്ടാൻ ഈ ബിസിനസ്സ് സൈറ്റുകൾ സഹായിക്കും

ഓൺലൈനിലേക്ക് ഷോപ്പിങ്ങ് മാറുന്ന കാലത്താണ് നാം ഒരോരുത്തരും ജീവിക്കുന്നത്. ഓഫർ വിലയിൽ സാധനങ്ങൾ ലഭ്യമാകുമെങ്കിൽ ഏത് ഓൺലൈൻ സൈറ്റിനും ഡിമാന്റ് ഉണ്ടാകും. വസ്ത്രങ്ങളും വാച്ചുകളും ചെരുപ്പുകളും ബാഗുകളും ജ്വല്ലറികളും വിൽക്കാൻ ആമസോണും ഫിള്പ്കാർട്ടും മാത്രമല്ല. നമുക്ക് ചുറ്റും നിരവധി സൈറ്റുകളാണ് ഇന്ന് മുളപൊട്ടുന്നത്. ഇവയിലെല്ലാം തന്നെ നല്ല വിൽപ്പന സാധ്യതകളും ഉണ്ട്. റീസെയിൽ നടത്താവുന്ന വെബ്‌സൈറ്റുകളും നമുക്ക് ചുറ്റുമുണ്ട്. ഒരു വിൽപ്പനക്കാരന്റെ കൈയിൽ നിന്ന് വാങ്ങി നമ്മുടെ ലാഭവുമെടുത്ത് മറ്റുളളവർക്ക് വിൽക്കുന്നതിനാണ് റീ സെയിൽ എന്ന് പറയുന്നത്. അത്തരം ചില സൈറ്റുകൾ പരിചയപ്പെടാം.

മീഷോ

ഇന്ത്യയിലെ ഒന്നാമത്തെ റീ സെയിൽ ആപ്പാണ് മീഷോ. വസ്ത്രങ്ങളും ആഭരണങ്ങളും,ബാഗുകളും ചെരുപ്പുകളെല്ലാം വാങ്ങാനും വിൽക്കാനും ഇതിലൂടെ സാധിക്കും. ഇതിൽ വിൽക്കുന്നതിന് കമ്മീഷനുകളൊന്നും ആവശ്യമില്ല. 700 ൽപരം സാധനങ്ങൾ വിൽപ്പനക്കായുണ്ട്.

ഗ്ലോ റോഡ്

ഒരു ലക്ഷത്തിൽ പരം സാധനങ്ങൾ വിൽപ്പനയ്‌ക്കൊരുക്കിയിരുന്നു. വീട്ടമ്മമാർക്കും കോളേജ് വിദ്യാഭ്യാസത്തിന് സ്വന്തമായി കുറച്ച് പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ഇതിൽ നിന്നും നേട്ടമുണ്ടാക്കാം

ഷോപ്പ് 101

ഇന്ത്യയിൽ ആദ്യമായി റീസെല്ലി്ങ് ആശയം അവതരിപ്പിച്ച് വെബ്‌സൈറ്റാണിത്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടുളളവർക്ക് മാതൃഭാഷകളിലും സേവനം ലഭ്യമാണ്.

ഇബേ
അമേരിക്കൻ ആസ്ഥാനമായ ഈ മൾട്ടിനാഷണൽ കമ്പനിയെ ആശ്രയിച്ച് നിരവധി പേർ പണിയെടുക്കുന്നു. ഒരുപാട് പേർ വീടുകളിലിരുന്ന് പണമുണ്ടാക്കുന്നു. സ്റ്റാർ റേറ്റിങ്ങും ഇതിന് കൂടുതലുണ്ട്.

മെർകാരി
പുതിയതും പഴയതുമായ സാധനങ്ങൾ ഇതിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യാം.

ഹായ് ബോസ്

വിശ്വസനീയതും ആധികാരികതയും കൂടുതലുളള സൈറ്റണിത്. സാധനങ്ങൾ കൈയിൽ കിട്ടിയതിന്‌ശേഷം പൈസ കൊടുക്കുന്ന രീതിയും ഇതിലുണ്ട്.

ഓഫർ ആപ്പ്

സോഷ്യൽ മിഡിയ അക്കൗണ്ട് ഇതുമായി ലിങ്ക് ചെയ്തു വിൽപ്പന നടത്തുവാൻ സാധിക്കും. ഇതിനു നല്ല നെറ്റ് വർ്ക്കുണ്ട്.

5 മൈൽസ്

പഴയസാധനങ്ങൾ നഗര പ്രദേശങ്ങളിൽ വിൽക്കുന്നതിനായി ഈ സംവിധാനം പ്രയോജനപ്പെടുത്താം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *