ഈടില്ലാതെ 75 ലക്ഷം രൂപ : എച്ച്ഡിഎഫ്‌സിയുടെ ഉത്സവകാല വായ്പ ഓഫർ ഇങ്ങനെ

ഈടില്ലാതെ 75 ലക്ഷം രൂപ : എച്ച്ഡിഎഫ്‌സിയുടെ ഉത്സവകാല വായ്പ ഓഫർ ഇങ്ങനെ

ഉപഭോക്താക്കൾക്ക് ഈടില്ലാതെ 75 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനവുമായി എച്ച്ഡിഎഫ്‌സി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ചഡിഎഫ്‌സി ഫെസ്റ്റീവ് ട്രീറ്റ് 3.0 എന്ന പേരിൽ ഉത്സവകാല ഓഫറാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യക്തിഗത വായ്പകൾ, കാർഡുകൾ, ഇഎംഐകൾ എന്നിവയിലായി 10000 ൽ അധികം ഓഫറുകളാണ് ഒരുക്കിയിട്ടുളളത്. ഉപഭോക്താവിന് അവരുടെ വ്യക്തിഗത, ബിസിനസ് ആവശ്യങ്ങൾക്കനുസൃതമായ ഓഫറുകൾ ലഭ്യമാക്കാൻ രാജ്യത്തെ 100 ൽ അധികം സ്ഥലങ്ങളിലെ 10,000 ത്തിലധികം വ്യാപാരികളുമായി ബാങ്ക് ധാരണയായിട്ടുണ്ട്.

ബിസിനസ് ആവശങ്ങൾക്ക് ഈടില്ലാതെ 75 ലക്ഷം രൂപ വരെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. വിപണിയിൽ ലഭ്യമായതിൽ വച്ച് മികച്ച പലിശയും ബാങ്ക് ഉറപ്പാക്കുന്നുണ്ട്. ഇത്തരം വായ്പകളുടെ പ്രൊസസിങ്ങ് നിരക്കിൽ ഉപയോക്താക്കൾക്കു 50 ശതമാനം കിഴിവ് ലഭിക്കും. 7.50 ശതമാനം പലിശയിൽ പ്രഖ്യാപിച്ചിരിക്കുന്ന കാർ വായ്പയാണ് മറ്റൊരു പ്രധാന ആകർഷണം.

അധിക ചാർജുകളില്ലാതെ എപ്പോൾ വേണമെങ്കിലും വായ്പ തിരിച്ചടയ്ക്കാമെന്നതും നേട്ടമാണ്. മിക്ക വായ്പ ദാതാക്കളും കാലാവധിക്കു മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് നിലവിൽ പിഴ ഈടാക്കുന്നുണ്ട്. കാർഷിക ആവശ്യങ്ങൾക്കുളള ട്രാക്ടറുകൾ വാങ്ങുന്നതിനു വിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *