സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എല്ലാവരും ഒരുമിച്ച് നേരിടണം: ധനമന്ത്രി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എല്ലാവരും ഒരുമിച്ച് നേരിടണം: ധനമന്ത്രി

സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാവരും ഒരുമിച്ച് നേരിടുകയാണ് വേണ്ടതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . യുഡിഎഫ് കാലത്തെ കടം ആനുപാതികമായി എൽഡിഎഫ് കാലത്ത് കൂടിയില്ല. എങ്കിലും ബുദ്ധിമുട്ടുണ്ട്. ഇനിയും കടം എടുക്കേണ്ടിവരുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ജി എസ് ടി യിൽ വന്നാൽ പെട്രോൾ വില കുറയില്ല. അത് തെറ്റായ പ്രചരണമാണ്. ഒരു രാജ്യം ഒരു നികുതി എന്ന കേന്ദ്ര നയം എല്ലാ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും പരാതിയുണ്ട് . സ്വർണ്ണത്തിൽ നിന്ന് കിട്ടേണ്ട നികുതി കിട്ടുന്നില്ല. സ്വർണം പവന് വില ഇരട്ടിയാകുമ്പോഴും ആനുപാതികമായ നികുതി വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി വരവ് ഇടിഞ്ഞ്, കടത്തിൽ നിന്നും കടത്തിലേക്ക് പോകുമ്പോഴും പകരം വരുമാന മാർഗങ്ങൾ കണ്ടെത്താൻ കേരളത്തിന് കഴിയുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. കൈവിട്ട് പോകുന്ന റവന്യു കമ്മി, അപകടകരമായ സ്ഥിതിയിലേക്കാണ് വിരൽചൂണ്ടുന്നത്. അനാവശ്യ ചെലവുകൾ പിടിച്ചുനിർത്താനാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *