വിപണിയിൽ സവാള വില കുതിക്കുന്നു

വിപണിയിൽ സവാള വില കുതിക്കുന്നു

സംസ്ഥാന്ത് സവാള വില കുതിക്കുന്നു. ഒരാഴ്ച കൊണ്ട് ഇരട്ടിയോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം മാർക്കറ്റിൽ കിലോഗ്രാമിന്റെ മൊത്തവില 43 രൂപയാണ് സവാള വില. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ46-48 രൂപയാണ് വരുന്നത്. ഏഴ് ദിവസം മുൻപ് വരെ കിലോഗ്രാമിന് 26 രൂപയായിരുന്നു.

കോഴിക്കോട് മൊത്തവില 38 രൂപയും ചില്ലറവില 43 രൂപയുമാണ്.ഉളളി ഉൽപ്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര,ഗുജറാത്ത് എന്നിവിടങ്ങളിലെ കനത്ത മഴയാണ് വിലക്കയറ്റത്തിനു കാരണം. വരും മാസങ്ങളിൽ ഉളളി വിലയിൽ വലിയ വർധനയ്ക്കു സാധ്യതയുണ്ട്. 2019 ൽ കേരളത്തിൽ ഒരു കിലോ ഗ്രാം ഉളളിക്ക് 150 രൂപ വരെ വില വന്നു. സെപ്റ്റംബർ- ഡിസംബർ കാലത്ത് രാജ്യത്താകെ ഉളളി വില കൂടാറുണ്ട്. പൂണെ മാർക്കറ്റിൽ നിന്നുളള സവാളയാണ് പ്രധാനമായും കേരളത്തിലെത്തുന്നത്.

ജൂൺ- ജൂലൈ മാസങ്ങളിൽ ഉളളി നട്ട് ഒക്ടോബർ- നവംബർ മാസങ്ങളിൽ വിളവെടുക്കുന്നതാണ് രീതി. എന്നാൽ അടുത്തിടെ ഉണ്ടായ കനത്ത് മഴയിൽ പല പ്രദേശിക ഗോഡൗണുകളിലെയും കരുതൽ ശേഖരം നശിച്ചു. ഇതു കൂടാതെ പാകമായ വിളയും നശിച്ചു പോയിട്ടുണ്ട്.സ്‌റ്റോക്ക് കുറഞ്ഞതിനൊപ്പം രാജ്യത്താകെ ഉത്സവകാലം എത്തിയതും വിലക്കയറ്റത്തിന് ഇടയാക്കി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *