ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇരുട്ടിലായപ്പോൾ സക്കർബർഗിന് നഷ്ടം 44,732 കോടി

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇരുട്ടിലായപ്പോൾ സക്കർബർഗിന് നഷ്ടം 44,732 കോടി

ലോകവ്യാപകമായി ഫേസ്ബുക്കും സഹോദര കമ്പനികളായ വാട്സ് ആപ്, ഇൻസ്റ്റഗ്രാം എന്നിവയുടെയും പ്രവർത്തനം നിലച്ചതോടെ ഉടമ മാർക്ക സക്കർബർഗിന് നഷ്ടമായത് 6 ബില്യൺ ഡോളർ. ഏകദോശം 44,732 കോടി രൂപയാണ്. ലോകമാകമാനം സേവനം മുടങ്ങിയതാണ് ഇത്ര വലിയ നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.

ഫേസ് ബുക്ക് ഓഹരിയിലും കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അഞ്ച് ശതമാനം ഫേസ്ബുക്കിന് ഇടിവ് നേരിട്ടത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഓഹരിയിൽ 5.5 ശതമാനം തകർച്ചയുണ്ടാത്. ഈ വർഷം ആദ്യമായാണ് ഇത്തരത്തിൽ ഇടിവുണ്ടായത്.

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളെല്ലാം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പണിമുടക്കിയത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കി. പലയിടങ്ങളിലും മെസഞ്ചർ സേവനങ്ങളിലെ തകരാർ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

ഫേസ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കർബർഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്. നിലവിൽ ലോക സമ്പന്നരിൽ അഞ്ചാം സ്ഥാനമാണ് സക്കർബർഗിനുളളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *