ഐസിഐസിഐ ബാങ്ക് ഉത്സവകാല ഓഫറുകൾ അറിയാം

ഐസിഐസിഐ ബാങ്ക് ഉത്സവകാല ഓഫറുകൾ അറിയാം

ഉത്സവകാല ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്. ഈ ഉത്സവകാലത്ത് കൈനിറയെ ആനൂകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പ്രീമിയം ബ്രാൻഡുകളിൽ നിന്നും ഇ കോമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ നിന്നും വാങ്ങുമ്പോഴും ബാങ്കിങ്ങ് ഉൽപ്പന്നങ്ങൾക്കും, സേവനങ്ങൾക്കും കിടിലൻ ഓഫറുകൾ ലഭ്യമാണ്.

സൗജന്യങ്ങൾ, ക്യാഷ് ബാക്ക്, കിഴിവുകൾ ഉൾപ്പടെയുളള ആനുകൂല്യങ്ങൾ ഈ ഉത്സവകാലത്തുണ്ട്. ബാങ്കിന്റെ ഡെബിറ്റ് -ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്ങ്, കാർഡ് ലെസ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഓഫറുകൾ പ്രയോജനപ്പെടുത്താം.

ഫ്‌ളിപ്കാർട്ട്, ആമസോൺ,മിന്ത്ര, പേടിഎം, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, ജിയോ മാർട്ട്, മേക്ക് മൈട്രിപ്പ്, സാംസങ്ങ്, എൽജി, ഡെൽ, സ്വിഗ്ഗി, സൊമാറ്റോ, ഇസിഡൈനർ, ത്രിഭോവന്ദാസ് ഭീംജി സവേരി തുടങ്ങിയ ബ്രാന്റുകളിൽ ഓഫർ ലഭ്യമാണ്.

ബാങ്കിങ്ങ് ഉൽപ്പന്നങ്ങളിലും സൗജന്യങ്ങളുണ്ട്. ഭവന വായ്പയുടെ പലിശ 6.7 ശചമാനം മുതൽ ആരംഭിക്കുമ്പോൾ പ്രോസസിങ്ങ് ഫീ 1100 രൂപ മുതലാണ്. ഉദാരമായ വാഹന വായ്പ, ഇരുചക്രവാഹന വായ്പ, ഇൻസ്റ്റന്റ് വ്യക്തിഗത വായ്പ, കൺസ്യൂമർ വായ്പ എന്നിവയുണ്ട്. ഐസിഐസിഐ ബാങ്കിടപാടുകാർക്ക് 50 ലക്ഷം രൂപ വരെ ഇൻസ്റ്റാ ഒഡി എന്റർപ്രൈസസ് വായ്പയും ഇതര ഇടപാടുകാർക്ക് 15 ലക്ഷം രൂപ വരെയും ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *