ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഭീഷണി ഉയർത്തി ഫ്‌ലൂബോട്ട്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഭീഷണി ഉയർത്തി ഫ്‌ലൂബോട്ട്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലോകമെങ്ങുമുള്ള ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഭീഷണിയായി ഫ്‌ലൂബോട്ട് മാൽവെയറുകൾ വീണ്ടും. ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് സൈബർ സെക്യൂരിറ്റി സ്ഥാപനമായ ട്രെൻറ് മൈക്രോയാണ്. ഇതിന് പിന്നാലെ ന്യൂസിലാൻറിലെ സർക്കാർ സൈബർ സെക്യൂരിറ്റി ഏജൻസിയായ സിഇആർടി ന്യൂസിലാൻറ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്‌ലൂബോട്ടിൽ നിന്നും രക്ഷനേടാൻ ജാഗ്രത പാലിക്കാൻ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എസ്എംഎസ് രൂപത്തിലാണ് ഈ മാൽവെയർ നിങ്ങളുടെ ഫോണിൽ എത്തുക. നിങ്ങളുടെ ടെലികോം ഓപ്പറേറ്റർ അയക്കുന്ന പോലുള്ള സന്ദേശമായിരിക്കും ഇത്. നിങ്ങൾക്ക് മറ്റൊരു ഉപയോക്താവ് അയക്കുന്ന വോയിസ് മെയിലുകൾ കേൾക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം എന്നതായിരിക്കും ഈ എസ്എംഎസിൻറെ രത്‌നചുരുക്കം. എന്നാൽ ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോൺ ഫ്‌ലൂബോട്ട് മാൽവെയറിൻറെ പിടിയിലാകും.

ഫ്‌ലൂബോട്ട് മാൽവെയർ ഉപയോഗിച്ച് ഫോണിലെ സാമ്പത്തിക ഇടപാട് ലോഗിനുകൾ, പാസ്വേർഡുകൾ, സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ എന്നിവ വിദൂരതയിലെ മറ്റൊരിടത്തുനിന്നും മനസിലാക്കാൻ സാധിക്കും. എന്നാൽ ഇത്തരം ഒരു മാൽവെയർ സാന്നിധ്യം ഒരിക്കലും ഫോൺ ഉപയോഗിക്കുന്നയാൾ അറിയുകയും ചെയ്യില്ല.

അതേ സമയം ചിലപ്പോൾ ഈ മാൽവെയർ നിങ്ങളുടെ ഫോണിനെ പൂർണ്ണമായും കീഴടക്കാൻ പരാജയപ്പെട്ടേക്കാം. ഈ സമയം മാൽവെയറിനെതിരെ ആൻഡ്രോയ്ഡ് അപ്‌ഡേറ്റ് സന്ദേശം പോപ്പ് അപ്പായി നൽകി. അതിൽ ഫോൺ ഉപയോഗിക്കുന്നയാളെ ക്ലിക്ക് ചെയ്യിച്ച് ഈ മാൽവെയർ പൂർണ്ണക്ഷമതയിൽ എത്തും എന്നാണ് സെക്യൂരിറ്റി സ്ഥാപനമായ ട്രെൻറ് മൈക്രോ പറയുന്നത്. ഇത് ഫ്‌ലൂബോട്ടിൻറെ പുതിയ രീതിയാണെന്നും ഇവർ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *