സംരംഭം തുടങ്ങാൻ പണമില്ലേ? ഈ പദ്ധതി നിങ്ങളെ സഹായിക്കും

സംരംഭം തുടങ്ങാൻ പണമില്ലേ? ഈ പദ്ധതി നിങ്ങളെ സഹായിക്കും

സംരംഭം തുടങ്ങാൻ കൈയ്യിൽ മതിയായ പണമില്ലാതെ പ്രയാസത്തിലാണോ നിങ്ങൾ. എങ്കിൽ സംരഭം ആരംഭിക്കുവാൻ മതിയായ പണം കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കുന്ന ഒരു പദ്ധതിയെ നിങ്ങൾക്ക് പരിചയപ്പെടുത്താം. സ്വയം തൊഴിൽ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയെ പരിപോഷിപ്പിക്കുന്നതിനുമായി പല തരത്തിലുള്ള വായ്പാ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായോ പ്രത്യേകമായോ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം അവതരിപ്പിക്കുന്ന പിഎംഇജിപി. വായ്പയ്ക്കൊപ്പം സബ്സിഡിയും ഈ പദ്ധതിയ്ക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് ലഭിക്കും.

പിഎംഇജിപി വായ്പയ്ക്ക് അപേക്ഷിക്കാനുളള യോഗ്യത

പദ്ധതി ചെലവിന് പരമാവധി തുക നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉത്പന്ന നിർമ്മാണ സംരംഭങ്ങൾക്ക് പരമാവധി 25 ലക്ഷം രൂപയും സേവന സംരഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപയുമാണ് പരമാവധി പദ്ധതിച്ചിലവായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. സാധാരണ വിഭാഗത്തിൽപെട്ടവർ പദ്ധതി അടങ്കലിന്റെ 10%വും പ്രത്യേക വിഭാഗത്തിൽപ്പെട്ടവർ പദ്ധതി അടങ്കലിന്റെ 5% വും സ്വന്തം മുതൽ മുടക്കായി കണ്ടെത്തണം.18 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരന്മാർക്ക് വായ്പയ്ക്കായി അപേക്ഷിക്കുവാൻ സാധിക്കുക. പരമാവധി പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. എത്ര പ്രായം വരെയും വായ്പയ്ക്കായി അപേക്ഷിക്കാം. വരുമാനത്തിന്റെ കാര്യത്തിലും നിബന്ധനകളില്ല. എന്നാൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉത്പ്പന്ന നിർമാണ സംരഭങ്ങളിലും 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവന സംരഭങ്ങളിലും അപേക്ഷകന് ഏറ്റവും കുറഞ്ഞത് 8ാം ക്ലാസ് വിജയിച്ച വ്യക്തിയായിരിക്കണം.

എന്തൊക്കെ വ്യവസയാങ്ങൾക്ക് ലഭ്യമാകും

വായ്പയുടെ കാലാവധി 3 വർഷം മുതൽ 7 വർഷം വരെയാണ്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ഡിഐസി, എംഎസ്എംഇ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഓൺലൈനായാണ് വായ്പയ്ക്കായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾ, ഖനി വിഭവ വ്യവസായങ്ങൾ, ധാതു വ്യവസായങ്ങൾ, നാരുൽപന്ന വ്യവസായങ്ങൾ തുടങ്ങി നിർമാണ മേഖലയിലെയും ടെക്സ്റ്റൈൽ ഉൾപ്പെടെയുള്ള സേവന സംരംഭങ്ങളും പിഎംഇജിപിയിൽ ഉൾപ്പെടുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *