പാചക വാതകം തീരുന്നത് അറിയാവുന്ന സ്മാർട്ട് എൽപിജി സിലിണ്ടർ: സവിശേഷതകൾ അറിയാം

പാചക വാതകം തീരുന്നത് അറിയാവുന്ന സ്മാർട്ട് എൽപിജി സിലിണ്ടർ: സവിശേഷതകൾ അറിയാം

സിലിണ്ടറിൽ എത്ര പാചകവാതകം ബാക്കിയുണ്ടെന്ന് ഇനിയറിയാം. ഗ്യാസ് എത്ര ഉപയോഗിച്ചുവെന്നും കൃത്യമായി അറിയാൻ കഴിയുന്ന സൗകര്യമുളള സ്മാർട്ട് എൽപിജി സിലിണ്ടർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കി.

ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമാണ് പുതിയ സിലിണ്ടർ. മൂന്ന് പാളികളിൽ നിർമ്മിച്ചിരിക്കുന്നതിനാൽ കൂടുതൽ സുരക്ഷയുളളതുമാണ്. ഉയർന്ന സാന്ദ്രതയുളള പോളി എത്തലീൻ, ഫൈബർ ഗ്ലാസ് എന്നിവ കൊണ്ടാണ് സിലിണ്ടർ നിർമ്മിച്ചിട്ടുളളത്. പുതിയ സിലിണ്ടർ അടുക്കളയ്ക്ക് അലങ്കാരം കൂടി ആയിരിക്കും. ഉപരിതലത്തിൽ പാടുകളോ തുരുമ്പോ ഉണ്ടാകില്ല.

ആകർഷകമായി രൂപ കല്പന ചെയ്തതുമാണ്. നിലവിൽ അഹമ്മദാബാദ്, അജ്മീർ, അലഹബാദ്, ബെംഗുളുരു, ഭുവനേശ്വർ,ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡാർജലിങ്ങ്, ഡൽഹി,ഫരീദാബാദ്, ഗുരുഗ്രാം, ഹൈദരബാദ്,ജയ്പൂർ, ജലന്ധർ, ജംഷഡ്പൂർ,ലുധിയാന, മൈസൂർ,പട്‌ന, റായ്പൂർ ഉൾപ്പടെ 28 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ സിലിണ്ടർ ലഭിക്കുക. വൈകാതെ മറ്റു നഗരങ്ങളിലും സിലിണ്ടർ വിതരണം ആരംഭിക്കും.പത്ത് കിലോഗ്രാമിന്റെ സിലിണ്ടറിന് 3,350 രൂപയും അഞ്ച് കിലോഗ്രാമിന്റേതിന് 2150 രൂപയുമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകേണ്ടത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *