ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ധനലക്ഷ്മി: ബോർഡിലെ ഒഴിവു നികത്തൽ ഹൈക്കോടതി തടഞ്ഞു

ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ അഞ്ച് ഒഴിവുകൾ നികത്താതെ ധനലക്ഷ്മി ബാങ്ക് ജനറൽ ബോഡി യോഗം പൂർത്തിയാക്കി. മത്സരിക്കാൻ അനുമതി തേടിയ 5 പേർ അയോഗ്യരാണെന്ന് ബാങ്ക് തീരുമാനം ഹൈക്കോടതി തടഞ്ഞതിനെതുടർന്നാണിത്. ഡയറക്ടർമാരുടെ യോഗ്യത നിശ്ചയിക്കുന്ന നോമിനേഷൻ ആൻഡ് റമ്യൂണറേഷൻ കമ്മിറ്റിയാണു 5 പേർക്കും ബോർഡിലേക്ക് മത്സരിക്കാൻ അനുമതി നിഷേധിച്ചത്. എന്നാൽ ഇതിൽ മൂന്ന് പേരുകൾ കമ്മിറ്റി അംഗീകരിച്ചിരുന്നുവെന്നും ബാങ്ക് ബോർഡാണു തടഞ്ഞതെന്നും പറയുന്നു. ഇക്കാര്യങ്ങളെ കുറിച്ചു വ്യക്തമാക്കാൻ ബാങ്ക് തയ്യാറായിട്ടില്ല.

ഡിഎച്ച്എഫ് എലിനെ പിരമൽ ഏറ്റെടുത്തു

സാമ്പത്തിക പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ്ങ് ഫിനാൻസ് ലിമിറ്റഡിനെ ( ഡിഎച്ച്എഫ്എൽ) പിരമൽ ഗ്രൂപ്പ് ഏറ്റെടുത്തു. ഡിഎച്ച്എഫ്എലിൽ നിന്നും പണം കിട്ടാനുളളവർക്ക് 34,250 കോടി രൂപ നൽകിയാണ് പിരമൽ എന്റർപ്രൈസസ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. ഡിഎച്ച്എഫ്എലിനെ പിരമൽ ക്യാപിറ്റൽ ആൻഡ് ഹൗസിങ്ങ് ഫിനാൻസ് ലിമിറ്റഡിൽ ലയിപ്പിക്കുമെന്ന് പിരമൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരമൽ അറിയിച്ചു.

സ്വർണ്ണവില കുറഞ്ഞു: ഇന്ന് പവന് 34,440

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 34,440 രൂപയാണ് വില. ഒരു ഗ്രാമിന് 4305 രൂപയാണ്.കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ സ്വർണ്ണത്തിന് 34,560 രൂപയായിരുന്നു വില. ഗ്രാമിന് 4,360 രൂപയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരാക്കിയിരുന്നു ഇത്. രാജ്യാന്തര വിപണയിൽ ട്രോയ് ഔൺസിന് 1732.49ഡോളറിലാണ് വ്യാപാരം.

നേട്ടമില്ലാതെ സൂചികകൾ

ആഗോള സാഹചര്യങ്ങൾ മൂലം മൂന്നാം ദിവസവും സൂചികകളിൽ നേട്ടമില്ലാത്ത തുടക്കം. സെൻസെക്‌സ് 43 പോയന്റ് നഷ്ടത്തിൽ 59,456 ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 17,719 ലുമാണ് വ്യാപാരം ആരംഭിച്ചത്.യുഎസിലെ ട്രഷറി ആദായം വർധിച്ചതും ഊർജ്ജം ഉപോയോഗത്തിലെ വർധനവും ഉത്പന്ന വിലയിലെ കുതിപ്പുമൊക്കെയാണ് വിപണിയിലെ തളർച്ചക്കു പിന്നിൽ.സെപ്‌റ്റെബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസമായതിനാൽ വിപണിയിൽ ചാഞ്ചാട്ടത്തിനാണ് സാധ്യത.ടെക് മഹീന്ദ്ര, എച്ചഡ്എഫ്‌സി, റിലയൻസ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്ല, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്,ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *