സാംസങ്ങ് ഗാലക്‌സി F42 5 ജി വിപണിയിൽ

സാംസങ്ങ് ഗാലക്‌സി F42 5 ജി വിപണിയിൽ

റിയിൽമി എക്‌സ് 7 5 ജിയോട് മത്സരിക്കാൻ സാംസങ്ങ് ഗാലക്‌സി F42 5 pf വിപണിയിൽ. 20,000 രൂപയ്ക്കടുത്ത് വിലയുളള 5ജി സ്മാർട്ട് ഫോൺ ശ്രേണിയിൽ ഏറ്റവും ഡിമാന്റുളള മോഡലാണ് റിയൽമി എക്‌സ് 7 ഫൈവ് ജി. പുതുതായി വിപണിയിലെത്തിയ ഐക്യൂഇസഡ് ത്രീ, മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ എന്നീ ഫോണുകളും സെഗ്മെന്റിലെ താരങ്ങളാണ്.

ഇവയോട് മത്സരിക്കാൻ സാംസങ്ങ് പുതുതായി വില്പനയ്‌ക്കെത്തിച്ചിരിക്കുന്ന സ്മാർട്ട് ഫോണാണ് ഗാലക്‌സ് എഫ് 42 ഫൈവ്ജി. ഗാലക്‌സി എഫ് ശ്രേണിയിലെ ആദ്യ 5 ജി ഫോണായി വിപണിയിലെത്തിയ സാംസങ്ങ ഗാലക്‌സി എഫ് 42 5 ജിയുടെ ആറ് ജിബി റാം പതിപ്പിന് 20,999 രൂപയും എട്ട് ജിബി റാം പതിപ്പിന് 22,999 രൂപയുമാണ് വില. 128 ജിബിയാണ് ഇരു പതിപ്പുകൾക്കും ഇൻബിൽറ്റ് മെമ്മറി.

മാറ്റ്് അക്വാ, മാറ്റ് ബ്ലാക്ക് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന ഗാലക്‌സി എഫ്42 5 ജിയുടെ വില്പന ഒക്ടോബർ മൂന്ന് മുതൽ ഫ്‌ളിപ്കാർട്ട്, സാംസങ്ങ് വെബ്‌സൈറ്റുകളിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയുമാണ് ആരംഭിക്കുക.

ലോഞ്ച് ഓഫറായി അല്പകാലത്തേക്ക് ആറ് ജിബി റാം പതിപ്പ് 17,999 രൂപയ്ക്കും, എട്ട് ജിബി റാം പതിപ്പ് 19,999 രൂപയ്ക്കും വിൽക്കും എന്ന് സാംസങ്ങ് വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ വൺ യുഐ 3.1 ൽ പ്രവർത്തിക്കുന്ന സാംസങ്ങ ഗാലക്‌സി F42 5 ജിയ്ക്ക്. വാട്ടർ ഡ്രോപ്പ്- സ്റ്റൈൽ നോച്ചും 90 HZ റിഫ്രഷ് റേറ്റുമുളള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. മീഡിയാടെക് ഡൈമെൻസിറ്റി 700 എസ്ഒസി പ്രോസസറിലാണ് സാംസങ്ങ് ഗാലക്‌സി F42 5ജി പ്രവർത്തിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *