ജിഎസ്ടി പരിഷ്‌കരണം: ജനുവരി മുതൽ ഇവയ്ക്ക് വില കൂടും

ജിഎസ്ടി പരിഷ്‌കരണം: ജനുവരി മുതൽ ഇവയ്ക്ക് വില കൂടും

നികുതി ഘടന പരിഷ്‌കരിക്കുന്നതോടെ അടുത്ത വർഷം ജനുവരി മുതൽ വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കുന്നതോടെയാണ് വില വർധനയുണ്ടാക്കുക.

തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്‌കരിക്കാൻ സെപ്റ്റംബർ 17 ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. അതേ സമയം നികുതി നിരക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.

വസ്ത്രം ,ചെരുപ്പ് എന്നിവ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കൾക്ക് ഉയർന്ന നിരക്കാണ് നിലവിലുളളത്. വ്യാപാരത്തിനാവശ്യമായ വസ്തുക്കൾ വാങ്ങിയതിന്റെ നികുതി കുറവു ചെയ്യുന്നതു സംബന്ധിച്ച ക്രമീകരണത്തിൽ അപാകമുണ്ടാകുന്നതിനാലാണ് നികുതി ഘടന ഏകീകരിക്കാൻ സമിതി ശുപാർശ ചെയ്തത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *