സംരംഭക വായ്പയ്ക്ക് കേന്ദ്ര സർക്കാർ ജാമ്യം

സംരംഭക വായ്പയ്ക്ക് കേന്ദ്ര സർക്കാർ ജാമ്യം

ചെറുകിട സംരംഭങ്ങൾക്ക് (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്‌കീം 2022 മാർച്ച് 31 വരെ നീട്ടി. ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമാണിത്. വായ്പ അനുവദിക്കുന്നത് അടുത്ത മാർച്ച് 31 വരെയോ 4.5 ലക്ഷം കോടി രൂപയെന്ന വായ്പ ലക്ഷ്യം നേടുന്നതും വരെയോ ആയിരിക്കും.

ബാങ്ക് വായ്പയിൽ 2020 ഫിബ്രവരി 29 വരെയുളള ബാധ്യതയുളള തുകയുടെ 20 ശതമാനം തുക എമർജൻസി ക്രെഡിറ്റ് ആയി ഈടില്ലാതെ പരമാവധി 9.25 ശതമാനം പലിശ നിരക്കിൽ നൽകുന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. 1.15 കോടി സംരംഭങ്ങൾക്ക് പദ്ധതി ആശ്വാസമേകിയിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. 2.86 ലക്ഷം കോടി രൂപയാണ് സെപ്റ്റംബർ 24 വരെ ഈ പദ്ധതിയിലൂടെ നൽകിയത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിൽ വായ്പ എടുത്തവർക്ക് ബാധ്യതയുടെ 10 ശതമാനം കൂടി വായ്പ എടുക്കാൻ അർഹതയുണ്ടാകും. 2020 ഫിബ്രവരി 29 അല്ലെങ്കിൽ 2021 മാർച്ച് 21 എന്നീ തീയതികളിലെ ബാധ്യതയാണ് പരിഗണിക്കുക. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ആനുകൂല്യം സ്വീകരിക്കാത്ത സംരംഭങ്ങൾക്ക്് 2021 മാർച്ച് 31 ലെ ബാധ്യതയുടെ 30 ശതമാനം വായ്പ നൽകും. മൂന്നാംഘട്ടത്തിൽ നിശ്ചയിച്ചിരിക്കുന്ന മേഖലകളിലെ സംരംഭങ്ങൾക്ക് 40 ശതമാനം വരെ ലഭിക്കും. പരമാവധി തുക 200 കോടിയാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *