ഖാദി മേഖല പ്രതിസന്ധിയിൽ: നൂലിനുളള റോവിങ്ങ് മെറ്റീരിയൽ പ്ലാന്റ് പൂട്ടി

ഖാദി മേഖല പ്രതിസന്ധിയിൽ: നൂലിനുളള റോവിങ്ങ് മെറ്റീരിയൽ പ്ലാന്റ് പൂട്ടി

കേരളത്തിലെ ഖാദി മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ ഏക റോവിങ്ങ് മെറ്റീരിയൽ നിർമ്മാണ പ്ലാന്റ് പൂട്ടിയതോടെയാണ് ഈ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

എല്ലാ ഖാദി നൂൽ നൂൽപ് കേന്ദ്രങ്ങൾക്കുമുളള റോവിങ്ങ് വസ്തു നിർമ്മിക്കുന്ന തൃശ്ശൂരിലെ കൂറ്റൂർ സെൻട്രൽ സ്ലൈവർ പ്ലാന്റാണ് രണ്ടു മാസമായി പൂട്ടികിടക്കുന്നത്.

പഞ്ഞിയിൽ നിന്ന് നൂൽ ആകുന്നതിനു മുൻപ് വരെയുളള കാര്യങ്ങളാണ് മെഷീൻ ഉപയോഗിച്ച് ഇവിടെ ചെയ്യുന്നത്. കേന്ദ്ര സർക്കാരിനു കീഴിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ മേൽനോട്ടത്തിലുളളതാണ് സ്ഥാപനം.

നവീകരണത്തിന്റെ ഭാഗമായി പഴയ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാനാണ് താത്ക്കാലികമായി പൂട്ടിയതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. മാർച്ചോടെ പ്ലാന്റ് പ്രവർത്തന ക്ഷമമാകുമെന്നാണ് ഇവർ പറയുന്നത്. നിലവിൽ റോവിങ്ങ് മെറ്റീരിയൽ നടക്കുന്നുണ്ടെന്നുമാണ് കമ്പനി വിശദീകരണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *