വെളളിയാഴ്ച മുതൽ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകും

വെളളിയാഴ്ച മുതൽ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകും

വെളളിയാഴ്ച മുതൽ ചില ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകും. ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയത് പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നി ബാങ്കുകളാണ്.

ഈ ബാങ്കുകൾ 2020 ഏപ്രിലിൽ പിഎൻബിയിൽ ലയിച്ചിരുന്നു. ഈ രണ്ടു ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്നുമുതൽ അസാധുവാകുമെന്നാണ ്പിഎൻബി അറിയിച്ചത്.

ഒക്ടോബർ ഒന്നു മുതൽ ഈ ചെക്കുകളിൽ ഇടപാടുകൾ നടത്താനാവില്ലാതത്തിനാൽ പഴയ ചെക്കു ബുക്കുകൾ ഉടൻ മാറ്റി പുതിയ ഐഎഫ്എസ്സി, എംഐസിആർ കോഡുകൾ ഉൾപ്പെടുന്ന പിഎൻബി ചെക്ക് ബുക്ക് കൈപ്പറ്റാൻ ബാങ്ക് അറിയിച്ചു. എടിഎം, ഇന്റർനെറ്റ് ബാങ്കിങ്ങ്, പിഎൻബി വൺ എന്നിവയിലൂടെ പുതിയ ചെക്ക് ബുക്കിന് അപേക്ഷ നൽകാം. കൂടാതെ കോൾ സെന്റർ വഴിയും പുതിയ ചെക്ക് ബുക്ക് ആവശ്യപ്പെടാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *