ഫോക്‌സ് വാഗൺ ടൈഗൂൺ വിപണിയിൽ

ഫോക്‌സ് വാഗൺ ടൈഗൂൺ വിപണിയിൽ

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗണിന്റെ (Volkswagen) മിഡ്-സൈസ് എസ്‌യുവി (Mid Size SUV) ടൈഗൂണിനെ (Volkswagen Taigun) വിപണിയിൽ അവതരിപ്പിച്ചു. രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില (Ex Showroom price)

ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് ഫോക്‌സ്വാഗൺ ടൈഗൂൺ എത്തുന്നത്. ഡൈനാമിക് ലൈനിന് കീഴെ കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്യുവി വിപണിയിലെത്തിയിരിക്കുന്നത്.

എസ്.യു.വികൾക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്സ്വാഗൺ-സ്‌കോഡ കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂൺ നിർമിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം കുഷാക്ക് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ എത്തിയിരുന്നു.

രണ്ട് പെട്രോൾ എഞ്ചിനിലാണ് ഫോക്‌സ്വാഗൺ ടൈഗൂൺ വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും. 7-സ്പീഡ് ഡിസിടി ഗിയർബോക്സുള്ള പതിപ്പിന് ജിടി ബ്രാൻഡിങും ഉണ്ടായിരിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *