ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻ അവസരങ്ങളുമായി ദുബായ് എക്‌സ്‌പോ

കോവിഡ് മഹാമാരിയ്ക്ക് ശേഷം 192 ലോക രാജ്യങ്ങൾ ആദ്യമായി ഒരുമിക്കുന്ന ദുബായ് എക്‌സ്‌പോയിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻ അവസരം ഒരുങ്ങുന്നു. ഓരോ സംസ്ഥാനത്തിനും സ്വന്തം പദ്ധതികൾ പ്രഖ്യാപിക്കാനും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനും സൗകര്യമുണ്ടെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷവും എക്‌സ്‌പോയിൽ അരങ്ങേറുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിഴിഞ്ഞത്തു നിന്ന് കപ്പൽ സർവ്വീസ് 2023 മുതൽ

വിഴിഞ്ഞം തുറമുഖത്ത് നിന്ന് 2023 മുതൽ കപ്പൽ സർവീസുകൾ തുടങ്ങാനാകുമെന്ന് അദാനി അധികൃതർ മന്ത്രി അഹമ്മദ് ദേവർ കോവിലിനു ഉറപ്പു നൽകി. തുറമുഖ നിർമ്മാണം പൂർത്തിയാക്കാൻ 2024 വരെ സമയം അനുവദിക്കണമെന്ന് കമ്പനി ആർബിട്രേഷൻ അതോറിറ്റിയിൽ അറിയിച്ചതിനെ തുടർന്ന് മന്ത്രി നടത്തിയ ചർച്ചയിലാണ് അദാനി ഗ്രൂപ്പിന്റെ ഉറപ്പ്. നിർമ്മാണം രണ്ട് വർഷത്തിനുളളിൽ തീർക്കാമെന്നും നിർമ്മാതാക്കൾ സർക്കാരിനെ അറിയിച്ചു. അടുത്ത വർഷം അവസാനത്തോടെ വിഴിഞ്ഞത്ത് കപ്പലെത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങളും പാറക്ഷാമവുമാണ് നിർമ്മാണം നീണ്ടു പോകുന്നതിനുളള പ്രധാന കാരണങ്ങളായി അദാനി ഗ്രൂപ്പ് അറിയിച്ചത്.

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 34,560

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വർണ്ണ വില കൂപ്പു കുത്തിയത്. പവന് 320 രൂപ കുറഞ്ഞ് 34,560 രൂപയിലെത്തി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4320 രൂപയിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1758 രൂപയായി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില ഗ്രാമിന് 46,015 ഡോളറാണ്.

എക്കാലത്തെയും റെക്കോർഡ് വേഗത്തിലുളള മുന്നേറ്റവുമായി സെൻസെക്‌സ്

എക്കാലത്തെയും റെക്കോർഡ് വേഗത്തിലാണ് സെൻസെക്‌സ്. 10,000 പോയന്റ് മുന്നേറ്റം നടത്തി. വെളളിയാഴ്ച 60,000 പിന്നിട്ടതോടെ ചരിത്ര നേട്ടമാണ് ബിഎസ്ഇ സെൻസെക്‌സ് സ്വന്തമാക്കിയത്. ഈ വർഷം ജനുവരി 21 നാണ് സെൻസെക്‌സ് 50,000 തൊട്ടത്. 166 വ്യാപാര ദിനം കൊണ്ടാണ് സൂചിക 50,000ത്തിൽ നിന്ന് 60,000 ത്തിലേക്കെത്തിയത്. ഇതിന് മുൻപ് 10,000 പോയന്റ് പിന്നിടാൻ 415 വ്യാപാര ദിനങ്ങളാണ് വേണ്ടി വന്നത്. 2006 ഫിബ്രവരി മുതൽ 2007 ഒക്ടോബർ വരെയുളള കാലയളവിൽ 432 ട്രേഡിങ്ങ് സെക്ഷനെടുത്താണ് 10,000 ത്തിൽ നിന്ന് സൂചിക 20,000ത്തിലെത്തിയത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *