ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

മ്യൂച്ച്വൽ ഫണ്ട് ഇടപാടുകൾക്ക് ഏകീകൃത പ്ലാറ്റ്‌ഫോമായ എംഎഫ്‌സി ആരംഭിച്ചു

നിക്ഷേപകരുടെ സൗകര്യാർത്ഥം രാജ്യത്തെ മ്യൂച്ചൽ ഫണ്ട് വ്യവസായം ഒരുമിച്ച് രൂപപ്പെടുത്തിയ പ്ലാറ്റ് ഫോം ആയ എംഎഫ്‌സി മുബൈയിൽ നടന്ന വിർച്വൽ ചടങ്ങിൽ പ്രവർത്തനം ആരംഭിച്ചു. വിവിധ ഫണ്ടു ഹൗസുകളിലുമായി വൈവിധ്യമാർന്ന നിക്ഷേപം നടത്തുമ്പോൾ ഇവയെ കുറിച്ചെല്ലാമുളള വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കുന്നതിനാണ് എംഎഫ്‌സിക്ക് തുടക്കമിട്ടത്. വ്യത്യസ്ത ഫണ്ട് ഹൗസുകളിൽ നടത്തിയിട്ടുളള നിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനോ പരിഹരിക്കപ്പെടുന്നതിനോ ഇത് സഹായകമാകും. വിവിധ ഫണ്ട് ഹൗസുകൾക്ക് ഇതുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങളും നിബന്ധനകളുമാകും ഉണ്ടാകുക. ഇത്തരം പ്രശ്‌നങ്ങൾക്ക് വലിയൊരളവിൽ ഇതിലൂടെ പരിഹാരമാകും.

സ്വർണ്ണ വില കുറഞ്ഞു: ഇന്ന് പവന് 34,880

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. രണ്ട് ദിവസത്തെ വില വർധനയ്‌ക്കൊടുവിൽ വ്യാഴാഴ്ച സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4360 രൂപയും പവന് 34,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് 4385 രൂപയിലും 35,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. സെപ്റ്റംബർ 20 ന് രേഖപ്പെടുത്തിയ 34,640 രൂപയുമാണ് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില. സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയുമാണ്.

സൂചികകളിൽ നേട്ടത്തോടെ തുടക്കം

ആഗോള വിപണികളുടെ പിൻബലത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 351 പോയന്റ് നേട്ടത്തിൽ 59,278 ലും നിഫ്റ്റി 115 പോയന്റ് ഉയർന്ന് 17,661 ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റാ സ്റ്റീൽ, കൊട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക് റിലയൻസ്, പവർഗ്രിഡ്, ബജാജ്, ഓട്ടോ, സൺ ഫാർമ, പജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, മാരുതി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ: അക്കൗണ്ട് ഉടമകളുടെ പട്ടിക നൽകാൻ സഹ ബാങ്കുകൾക്ക് നിർദ്ദേശം

നിക്ഷേപ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരായ അക്കൗണ്ടുടമകളുടെ പട്ടിക തയ്യാറാക്കി നൽകാൻ മൊറട്ടോറിയത്തിലുളള സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന് കീഴിലുളള നിക്ഷേപ ഇൻഷുറൻസ് വായ്പ ഗാരന്റി കോർപ്പറേഷന്റെ നിർദ്ദേശം. കേരളത്തിലെ അടൂർ സഹകരണ അർബൻ ബാങ്കടക്കം 21 സഹകരണ ബാങ്കുകളാണ് ഇത്തരത്തിലുളളത്. പുതിയ നിയമപ്രകാരം 90 ദിവസത്തിനകം അഞ്ചു ലക്ഷം രൂപ ലഭിക്കേണ്ടവരുടെ പട്ടിക ഒക്ടോബർ 15 നകം കൈമാറാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒക്ടോബർ 15 നകം ആദ്യ പട്ടിക കൈമാറണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *