ടാറ്റ വാഹനങ്ങളുടെ വില കൂട്ടുന്നു

ടാറ്റ വാഹനങ്ങളുടെ വില കൂട്ടുന്നു

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് (Tata Motors)വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒക്ടോബർ ഒന്നുമുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരുന്നതെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിവിധ മോഡലുകൾക്ക് എത്രത്തോളം വില വർധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും രണ്ട് ശതമാനം വരെയായിരിക്കും വില വർധനവെന്ന് കമ്പനി (Tata) അറിയിച്ചിട്ടുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതാണ് വില വർധനവിന് കാരണമായി നിർമാതാക്കൾ പറയുന്നത്. സ്റ്റീൽ, മറ്റ് ലോഹങ്ങൾ തുടങ്ങിയവയുടെ തുടർച്ചയായ വില വർധനവ് കാരണമായുണ്ടാകുന്ന അധിക ചെലവ്, ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനിയെ നിർബന്ധിതമാക്കുന്നതായി കമ്പനി പറയുന്നു. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അമിത ചെലവിന്റെ ഒരു ഭാഗം ഏറ്റെടുത്ത് വില വർധനവ് കുറയ്ക്കാൻ കമ്പനി കൂടുതൽ പരിശ്രമിച്ചിട്ടുണ്ടെന്നും ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കുന്നു.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടാറ്റാ മോട്ടോഴ്സ് വില വർധനവ് പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റിൽ, ‘ന്യൂ ഫോറെവർ’ ശ്രേണി ഒഴികെ, അതിന്റെ പാസഞ്ചർ വാഹനങ്ങളുടെ വില ശരാശരി 0.8 ശതമാനത്തോളം കമ്പനി വർധിപ്പിച്ചിരുന്നു. ഇൻപുട്ട് വില വർധനവാണ് ഈ നീക്കത്തിനും പിന്നിൽ.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *