ഐഫോൺ 13 ഇന്ത്യയിലെത്താൻ വൈകും

ഐഫോൺ 13 ഇന്ത്യയിലെത്താൻ വൈകും

ഐഫോൺ 13 നായി കാത്തിരിക്കുകയാണ് എല്ലാവരും. ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 പ്രോ മാക്സ് (Apple IPhone 13 Pro Max) എന്നിവ ഉൾപ്പെടുന്ന ഏറ്റവും പുതിയ ഐഫോൺ 13 സീരീസ് സ്മാർട്ട്‌ഫോണുകൾക്കായി ആപ്പിൾ പ്രീ-ഓർഡർ ആരംഭിച്ചു. എന്നാൽ ഫോൺ കൈയിൽ കിട്ടാൻ വൈകുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 24-ന് ഇതു ലഭിക്കുമെന്നായിരുന്നു വിവരമെങ്കിലും, ആപ്പിൾ ഇപ്പോൾ ഇന്ത്യയുൾപ്പെടെ തിരഞ്ഞെടുത്ത വിപണികളിൽ പ്രോ, പ്രോ മാക്സ് മോഡലുകൾക്കുള്ള ഷിപ്പിംഗ് തീയതികൾ മുന്നോട്ട് നീട്ടി.

ആപ്പിളിന്റെ ഇന്ത്യ ഓൺലൈൻ സ്റ്റോർ ഇപ്പോൾ ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ അടുത്ത മാസം ഒക്ടോബർ 25 മുതൽ 30 വരെയാണ് ലഭിക്കുകയെന്ന് അറിയിക്കുന്നു. ഷിപ്പിംഗ് തീയതികളിലെ ഈ വലിയ മാറ്റത്തോട് ഇതുവരെയും ആപ്പിൾ പ്രതികരിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയാണോ കാലതാമസത്തിനു കാരണമെന്നും വ്യക്തമല്ല.

ഏറ്റവും പുതിയ ഐഫോൺ 13 സീരീസിൽ വൈഡ് നോച്ച്, ഐപി 68 റേറ്റിംഗ്, മെറ്റൽ ഗ്ലാസ് ബോഡി, ഫെയ്സ് ഐഡി ബയോമെട്രിക് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. മിനി വേരിയന്റിൽ 5.4 ഇഞ്ച് ഫുൾ എച്ച്ഡി+ (1080×2340 പിക്‌സൽസ്) ഒഎൽഇഡി സ്‌ക്രീൻ, ഐഫോൺ 13, 13 പ്രോ എന്നിവയ്ക്ക് 6.1 ഇഞ്ച് ഫുൾ എച്ച്ഡി+ (1170×2532 പിക്‌സൽസ്) ഒഎൽഇഡി ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ്. പ്രോ മാക്സ് മോഡലിന് 120 ഹെർട്സ്, 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (1284×2778 പിക്സൽ) OLED പാനൽ ഉണ്ട്.

ഐഫോൺ 13 മിനി, ഐഫോൺ 13 എന്നിവയ്ക്ക് പിന്നിൽ 12 എംപി പ്രൈമറി സെൻസറും 12 എംപി അൾട്രാ വൈഡ് ലെൻസുമുണ്ട്. പ്രോ മോഡലുകൾക്ക് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ലഭിക്കുന്നു, ഇതിൽ 12 എംപി പ്രധാന ഷൂട്ടർ, 12 എംപി അൾട്രാ വൈഡ് സെൻസർ, 12 എംപി ടെലിഫോട്ടോ ക്യാമറ, ഒരു ToF 3D LiDAR സ്‌കാനർ എന്നിവയുണ്ട്. പുതുതായി പുറത്തിറക്കിയ ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയ്ക്ക് യഥാക്രമം 79,900 രൂപയും 69,900 രൂപയുമാണ് വില. അടിസ്ഥാന വില 128ജിബി സ്റ്റോറേജ് മോഡലിനാണ്. ഐഫോൺ 13 പ്രോ, iPhone 13 പ്രോ മാക്‌സ് എന്നിവ യഥാക്രമം 1,19,900 രൂപയ്ക്കും 1,29,900 രൂപയ്ക്കും ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *