എച്ച്ഡിഎഫ്‌സി ലൈഫ് സഞ്ജയ് പ്ലസ് പോളിസി: നിക്ഷേപത്തിലൂടെ നാലിരട്ടി സമ്പാദിക്കാം

എച്ച്ഡിഎഫ്‌സി ലൈഫ് സഞ്ജയ് പ്ലസ് പോളിസി: നിക്ഷേപത്തിലൂടെ നാലിരട്ടി സമ്പാദിക്കാം

എച്ച്ഡിഎഫ്‌സിയുടെ സഞ്ജയ് പ്ലസ് പോളിസിയെ കുറിച്ച് നിങ്ങൾക്കറിയാമോ.ഇത് ഈടു ലഭ്യമാകുന്ന ഒരു വരുമാന പദ്ധതിയാണ്. പരമ്പരാഗതമായുളള പദ്ധതിയാണെങ്കിലും വളരെയധികം ഗുണപ്രദവും ധാരാളം പേർക്ക് ദീർഘകാലത്തേക്ക് വരുമാനം ലഭ്യമാകുന്ന പദ്ധതിയുമാണ്. 25 വർഷം വരെ കാലാവധിയുളള പോളിസിയിൽ ദീർഘകകാല അടിസ്ഥാനത്തിൽ നല്ല വരുമാനം പ്രതീക്ഷിക്കാം. അതോടൊപ്പം 129.5 ശതമാനം വരെ റിട്ടേൺ ലഭിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന് വർഷത്തിൽ ഒരു ലക്ഷം രൂപ വീതം 12 വർഷത്തേക്ക് ഒരാൾ നിക്ഷേപിക്കുകയാണെങ്കിൽ 25 വർഷം ആകുമ്പോൾ 44,37,500 രൂപ റിട്ടേൺ ആയി ലഭിക്കും. ഓരോ വർഷവും ഒരു ലക്ഷം രൂപ എന്ന തോതിൽ 12 ലക്ഷം രൂപ നിക്ഷേപിക്കുന്നു. ഇതിന് ശേഷം പിന്നീട് ഒന്നും നിക്ഷേപിക്കേണ്ടി വരുന്നില്ല. പതിമൂന്നാമത്തെ വർഷം അയാൾ നിക്ഷേപിക്കുന്നുമില്ല. ഒന്നും തിരികെ ലഭിക്കുന്നുമില്ല. പതിനാലാം വർഷം തൊട്ട് നിക്ഷേപിച്ച വർഷാവർഷമുളള പ്രീമിയത്തിന്റെ 129.5 ശതമാനം റിട്ടേൺ ആയി ലഭിക്കുന്നു.

പതിനാലാം വർഷം മുതൽ 25 വർഷം വരെ ഈ തുക വർഷാ വർഷം ലഭിക്കുന്നു. അതായത് നേരത്തെ ഒരു ലക്ഷം രൂപ വീതം 12 വർഷം നിക്ഷേപിച്ച വ്യക്തിയ്ക്ക് പതിനാലാം വർഷം മുതൽ 1,29,500 രൂപ 25 വർഷം ലഭിക്കുന്നു. 25 വർഷം കഴിയുമ്പോൾ അയാൾ ആദ്യം നിക്ഷേപിച്ച് 12 ലക്ഷം രൂപ തിരികെ ലഭിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒരാൾക്ക് 44 ലക്ഷത്തോളം രൂപ ലഭിക്കുന്നു. നിക്ഷേപിതിന്റെ നാലിരട്ടി നിക്ഷേപകന് തിരിച്ച് ലഭിക്കുന്നു.

ഒരു ലക്ഷം രൂപ ഇടാൻ സാധിക്കാത്തവർക്ക് വർഷാവർഷം 50,000 രൂപ വീതം ഇട്ടാലും 25 വർഷം കഴിയുമ്പോൾ അതിന്റെ നാലിരട്ടി ലഭിക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *