ഫൈസർ, മെഡോണ വാക്‌സിനുകൾ ഇനി ഇന്ത്യ വാങ്ങിക്കില്ല

ഫൈസർ, മെഡോണ വാക്‌സിനുകൾ ഇനി ഇന്ത്യ വാങ്ങിക്കില്ല

ഫൈസർ, മൊഡേണ കോവിഡ് വാക്‌സിനുകൾ കേന്ദ്ര സർക്കാർ ഇനി വാങ്ങിക്കില്ലെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളിൽനിന്നു ലഭ്യമായ വിവരമാണിത്.

വാക്‌സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുളള നഷ്ട പരിഹാര ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്‌സിൻ വാങ്ങുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങുന്നത്.

ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുന്ന ഒരു കമ്പനിയ്ക്കും ഈ പരിരക്ഷ ലഭ്യമാകുന്നില്ല. ഫൈസർ വാക്‌സിൻ ആവശ്യമുളള സമയമുണ്ടായിരുന്നു. ഇന്ത്യയിൽ വാക്‌സിന് ക്ഷാമം ഉണ്ടായിരുന്ന സമയത്ത് ഇതാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഉയർന്ന നിരക്കിലാണ് അവർ വാക്‌സിൻ നൽകുന്നത്.

അതു കൊണ്ട് അവരുടെ ഉപാധികൾ അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വാദം. അടിയന്തര അനുമതി അപേക്ഷ നൽകണമെന്ന് കാട്ടി ഇന്ത്യൻ ഡ്രഗ്‌സ് കൺട്രോളർ ഫൈസറിന് അ്‌ങ്ങോട്ട് കത്ത് നൽകിയിരുന്നു. ഇതു ചൂണ്ടികാട്ടിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണമെന്നാണ് റിപ്പോർട്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *