ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് ഒക്ടോബർ ഒന്നു മുതൽ നിയന്ത്രണം

ഓട്ടോ ഡെബിറ്റ്  സൗകര്യത്തിന് ഒക്ടോബർ ഒന്നു മുതൽ നിയന്ത്രണം

ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് ഒക്ടോബർ മുതൽ നിയന്ത്രണം. ഫോൺ ,ഡിടിച്ച്, ഒടിടി പ്ലാറ്റ് ഫോം സബ്‌സ്‌ക്രിപ്ഷൻ അടക്കം ഓരോ മാസമോ, വർഷമോ ആവർത്തിച്ചു വരുന്ന ഓട്ടോ പേയ്‌മെന്റുകൾ തനിയെ ഡെബിറ്റ് കാർഡുകളിൽ നിന്ന് ഈടാക്കുന്ന സംവിധാനത്തിനാണ് നിയന്ത്രണം വരുന്നത്.

ഒരു തവണ പേയ്‌മെന്റ് നടത്തിയാൽ കാർഡ് വിവരങ്ങളും മറ്റു സ്റ്റോർ ചെയ്ത് തനിയെ പണം ഈടാക്കി വരി സംഖ്യ പുതുക്കുന്ന രീതിയാണ് ഓട്ടോ ഡെബിറ്റ്. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

യുപിഐ വഴിയുളള ഓട്ടോ ഡെബിറ്റ് പേയ്‌മെന്റുകൾക്കും നിയന്ത്രണം ബാധകമാകും. ഇനി ഇത്തരം ഓട്ടോ ഡെബിറ്റ് പേയ്്‌മെന്റുകൾ നടത്തണമെങ്കിൽ ഓരോ തവണയും ഉപയോക്താവ് അനുമതി നൽകണം. ഇല്ലെങ്കിൽ ഇടപാട് റദ്ദാകും.

പേയ്‌മെന്റിന് 24 മണിക്കൂർ മുൻപ് ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി സന്ദേശം ലഭിക്കും. ഇത് അംഗീകരിച്ചാൽ മാത്രമേ പണം ഈടാക്കൂ. ഓട്ടോ ഡെബിറ്റ് സൗകര്യം ഏത് സമയത്തും പിൻവലിക്കാനും ഉപയോക്താവിന് അധികാരമുണ്ടാകും ഈടാക്കുന്ന തുകയുടെ പരിധിയും നിശ്ചയിക്കാം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *