ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

രാജീവ് അഗർവാൾ ഫെയ്‌സ്ബുക്ക് പോളിസി മേധാവി

ഒരു വർഷത്തോളം ഒഴിഞ്ഞു കിടന്ന പബ്ലിക്ക് പോളിസി മേധാവി സ്ഥാനത്തേക്ക് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഊബറിന്റെ പബ്ലിക് പോളിസി മേധാവിയുമായിരുന്ന രാജീവ് അഗർവാളിനെ നിയമിച്ചു 2020 ഒക്ടോബറിലുണ്ടായ വിവാദങ്ങൾക്കിടെയാണ് അന്നത്തെ പബ്ലിക് പോളിസി മേധാവിയായിരുന്ന അൻഖി ദാസ് രാജിവച്ചത്. രാഷ്ട്രീയ പക്ഷപാതമുൾപ്പടെയുളള വിഷയങ്ങളിൽ ഫെയ്‌സ്ബുക്കും അൻഖിയും വിമർശനവും അന്വേഷണവും നേരിട്ടിരുന്നു.

ആഗോള തേയില ഉൽപ്പാദനത്തിൽ ഇടിവ്

കോവിഡ് മഹാമാരിയുടെ കാലത്ത് 2020 ൽ ആഗോള തലത്തിൽ തേയില ഉൽപ്പാദനത്തിൽ ഇടിവ്. മുൻ വർഷത്തേക്കാൾ 137.27 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 6012 .81 ദശലക്ഷം കിലോഗ്രാമിലെത്തി. 2019 ൽ 6150 .08 ദശലക്ഷം കിലോഗ്രാമിയിരുന്നു ഉൽപ്പാദനം. ചൈനയാണ് 45.56 ശതമാനം വിഹിതവുമായി മുന്നിൽ. 20.91 ശതമാനവും ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗിന് ഈ മാസം 30 മുതൽ നിരോധനം

ഇന്ത്യയിൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ സെപ്റ്റംബർ 30 ഓടെ നിരോധനം. 2016ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമഭേദഗതി അനുസരിച്ചാണ് സെപ്റ്റംബർ 30 ന് പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്.നിലവിൽ 50 മൈക്രോൺ ആണ് അനുവദനീയമായ പരിധി. ഡിസംബർ 31 മുതൽ 120 മൈക്രോണിന് താഴെയുളള കാരിബാഗ് അനുവദിക്കില്ല. പുനരുപയോഗ സാധ്യത വർധിപ്പിക്കാനാണ് കാരിബാഗുകളുടെ കനം കൂട്ടുന്നത്.

സംസ്ഥാനത്ത് സ്വർണ്ണ വില കൂടി: ഇന്ന് പവന് 34,800

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില വർധിച്ചു. പവന് 160 രൂപ ഉയർന്ന് 34,800 ലെത്തി. ഗ്രാമിന് 20 രൂപ കൂടി 4350 രൂപയുമായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1764 രൂപയായി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 20 ഗ്രാമിന് 46,185 എന്ന നിലവാരത്തിലാണ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വിലയിൽ ഇന്നലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു ഇന്നലെ സ്വർണ്ണ വില.

സെൻസെക്‌സ് 278 പോയന്റ് നേട്ടത്തോടെ തുടക്കം

പ്രതികൂലമായ ആഗോള സാഹചര്യങ്ങളെ മറികടന്ന് സൂചികകളിൽ ആശ്വാസത്തോടെ തുടക്കം. സെൻസെക്‌സ് 278 പോയന്റ് ഉയർന്ന 58,769 ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 17,470 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ കടബാധ്യതയും ഈയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. യുഎസ് വിപണി ഉൾപ്പടെയുളളവ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *