കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗിന് 30 മുതൽ നിരോധനം

കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗിന് 30 മുതൽ നിരോധനം

ഇന്ത്യയിൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ സെപ്റ്റംബർ 30 ഓടെ നിരോധനം. 2016ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമഭേദഗതി അനുസരിച്ചാണ് സെപ്റ്റംബർ 30 ന് പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്.

നിലവിൽ 50 മൈക്രോൺ ആണ് അനുവദനീയമായ പരിധി. ഡിസംബർ 31 മുതൽ 120 മൈക്രോണിന് താഴെയുളള കാരിബാഗ് അനുവദിക്കില്ല. പുനരുപയോഗ സാധ്യത വർധിപ്പിക്കാനാണ് കാരിബാഗുകളുടെ കനം കൂട്ടുന്നത്.

2022 ജൂലൈ 31 മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിന് മുന്നോടിയായുളള ആദ്യ രണ്ടു ഘട്ടങ്ങളാണ് സെപ്റ്റംബർ 30 നും ഡിസംബർ 31 നും നടപ്പാക്കുന്നത്. സെപ്റ്റംബർ 30 മുതൽ 60 ജിഎസ്എമ്മിൽ കുറഞ്ഞ നോൺ വൂവൺ പ്ലാസ്റ്റിക് ബാഗുകൾ അനുവദിക്കില്ല. കേരളത്തിൽ നോൺ വൂവൺ ബാഗുകൾക്ക് നിലവിൽ നിരോധനം ഉണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *