ഒറ്റതവണ നിക്ഷേപിക്കൂ പണം ഇരട്ടിയാക്കാം: കിസാൻ വികാസ് പത്ര പദ്ധതിയെ കുറിച്ച് അറിയാം

ഒറ്റതവണ നിക്ഷേപിക്കൂ പണം ഇരട്ടിയാക്കാം: കിസാൻ വികാസ് പത്ര പദ്ധതിയെ കുറിച്ച് അറിയാം

സർക്കാർ പദ്ധതിയ്ക്ക് കീഴിലും സുരക്ഷിതമായി പണം നിക്ഷേപിച്ച് ഇരട്ടിയാക്കാനുളള സൗകര്യം ഇന്ന് ലഭ്യമാണ്. സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ആകർഷകമായ പദ്ധതികളിൽ ഒന്നാണ് കിസാൻ വികാസ് പത്ര. ലഘു നിക്ഷേപ പദ്ധതിയായതു കൊണ്ട് ആർക്കും പണം നിക്ഷേപിക്കാം.

പണം നിക്ഷേപിക്കാൻ വലിയ തുകയും ആവശ്യമില്ല. പദ്ധതി 1988 ലാണ് ആരംഭിച്ചത്. എന്നാൽ 2011 ൽ ഇത് നിർത്തലാക്കിയിരുന്നു. 2014ൽ വീണ്ടും അവതരിപ്പിച്ചതോടെ ആളുകൾക്ക് പ്രിയമുളള സമ്പാദ്യ പദ്ധതിയായി ഇത് മാറി. നിക്ഷേപ കാലയളവിൽ തന്നെ ഇരട്ടിയാക്കുക എന്നതാണ് കിസാൻ വികാസ് പത്രയുടെ ലക്ഷ്യം. സർക്കാരിന്റെ പിന്തുണയുളളതു കൊണ്ട് നഷ്ടം ഉണ്ടാകുമെന്ന പേടിയും ആവശ്യമില്ല.

ഇതൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ്. ഒറ്റതവണ പണം നിക്ഷേപിച്ച് ദീർഘകാലം കൊണ്ട് സമ്പാദ്യം ഇരട്ടിയാക്കാം. ഒൻപത് വർഷവും 10 മാസവുമാണ് ഈ പദ്ധതിയുടെ കാലാവധി. നിക്ഷേപ കാലാവധി പൂർത്തിയാക്കിയാൽ തുക ഇരട്ടിയായി പിൻവലിക്കാം. ഇതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. നിലവിൽ കിസാൻ വികാസ് പത്രയ്ക്ക് കീഴിൽ 6.9 ശതമാനമാണ് പലിശ നിരക്ക്. കർഷകർക്കായുളള പദ്ധതിയായി ആയിരുന്നു തുടക്കം. പിന്നീട് എല്ലാവർക്കും നിക്ഷേപം നടത്താവുന്ന രീതിയിലേക്ക് പരിഷ്‌കരിച്ചു. 1000 രൂപ മുതൽ മുടക്കിയും പദ്ധതിയ്ക്ക് കീഴിൽ നിക്ഷേപം നടത്താനാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *