കിടിലൻ ഫീച്ചർ: വാഹന പ്രേമികളുടെ മനം കവർന്ന് പുതിയ കിയോ കാർണിവൽ

കിടിലൻ ഫീച്ചർ: വാഹന പ്രേമികളുടെ മനം കവർന്ന് പുതിയ കിയോ കാർണിവൽ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ കാർണിവലിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ പ്രീമിയം എംപിവിയെ കമ്പനി പുറത്തിറക്കിയത്. വിപണിയിൽ മികച്ച പ്രതികരണവുമായി മുന്നേറിയ വാഹനത്തിൻറെ പുതിയ തലമുറയെ 2020 ഓഗസ്റ്റിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ പരിഷ്‌കരിച്ച കാർണിവലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കിയ ഇന്ത്യ എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചില ഫീച്ചർ മാറ്റങ്ങളും ഒപ്പം പുതിയ ലിമോസിൻ പ്ലസ് വേരിയന്റുമാണ് 2021 കിയ കാർണിവലിന്റെ ആകർഷണം. ഇതോടൊപ്പം, എല്ലാ വേരിയന്റുകളുടെ വിലയും വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2021 കാർണിവൽ പതിപ്പിന്റെ ആകർഷണം പുതിയ കിയ ലോഗോയാണ്. ഇതോടൊപ്പം കാർണിവലിന്റെ എല്ലാ വേരിയന്റുകൾക്കും ഇപ്പോൾ 18-ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് സ്റ്റാൻഡേർഡ് ആണ്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 8 സ്പീക്കറുള്ള ഹർമൻ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം, സീറ്റ് വെന്റിലേഷനോടുകൂടിയ 10-രീതിയിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ചേർന്ന ലിമോസിൻ പ്ലസ് വേരിയന്റ് ആണ് പുത്തൻ താരം.

ബിഎസ്6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന് കരുത്ത് പകരുന്നത്. 8-സ്പീഡ് സ്‌പോർട്‌സ്മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് എന്നീ ട്രിമ്മുകളിൽ ഇപ്പോൾ പ്രീമിയം ലെഥറെറ്റ് സീറ്റുകൾ ലഭ്യമാണ്. അതേസമയം അടുത്തിടെ ഓസ്ട്രേലിയൻ എൻ ക്യാപ് ക്രാഷ് ടെസ്റ്റിൽ കിയ കാർണിവൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടി സുരക്ഷയിൽ മികവ് തെളിയിച്ചിരുന്നു. കാർണിവലിന്റെ എട്ട് സീറ്റർ പതിപ്പാണ് ഓസ്ട്രേലിയൻ എൻ ക്യാപ് ഇടിപരീക്ഷയിൽ വിജയിച്ചത്. യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷൻ അവോയിഡൻസ് അസസ്മെന്റിലും മികച്ച മാർക്കാണ് ഈ എംപിവി സ്വന്തമാക്കിയത്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *