അടുക്കളകളിൽ ഉപയോഗിച്ച ഭക്ഷ്യ എണ്ണ ഇനി ഡീസൽ

അടുക്കളകളിൽ ഉപയോഗിച്ച ഭക്ഷ്യ എണ്ണ ഇനി ഡീസൽ

അടുക്കളയിൽ ഉപയോഗിച്ച ഭക്ഷ്യ എണ്ണ, ഇനി സംസ്ഥാനത്തിന്റെ പെരുമയുയർത്തുന്ന ബയോഡീസലാകും. കേരളത്തിലെ ആദ്യത്തെ ബയോഡീസൽ പ്ലാന്റ് കാസർകോട് ജില്ലയിൽ ഡിസംബറോടെ യാഥാർത്ഥ്യമാകും. അതോടെ സംസ്ഥാനത്തെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗിച്ച ഭക്ഷ്യ എണ്ണ ഏറ്റവും പ്രകൃതി സൗഹൃദമായ ബയോഡീസലെന്ന ഉൽപ്പന്നമായി മാറും.

കാസർകോട് ജില്ലയിലെ കുമ്പള അനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്റസ്ട്രിയൽ പാർക്കിലാണ് സംസ്ഥാനത്തെ ആദ്യത്തെ ബയോഡീസൽ പ്ലാന്റ് യാഥാർത്ഥ്യമാകുന്നത്. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന, കാൾ വില്ല്യം ഫീൽഡർ നയിക്കുന്ന ബ്രിട്ടീഷ് കമ്പനി ന്യൂട്രൽ ഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഒരു മലയാളി സംരംഭം കൂടിയായ എറിഗോ ബയോഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ സിഎച്ച് ഹക്‌സർ, മുഹമ്മദ് അഷ്റഫ്, ഗഫൂർ ചാത്തോത്ത് , ഭരണിനാഥൻ സമ്പത്ത് എന്നിവരാണ് ഈ പദ്ധതിക്ക് പിന്നിൽ.

എറിഗോ ബയോഫ്യുവൽസ് മാനേജിങ് ഡയറക്ടറായ ഹക്‌സറിനെ സമ്മർദ്ദമാണ് ന്യൂട്രൽ ഫ്യുവൽസ് കമ്പനിയെ കേരളത്തിലെത്തിച്ചത്. ഒമാനിൽ ഇരുകമ്പനികളും തമ്മിലുള്ള ബിസിനസ് ബന്ധം അതിന് കരുത്തായി. അഞ്ച് കോടി രൂപ ഒന്നാം ഘട്ടത്തിൽ മുതൽമുടക്കുന്ന കമ്പനി കാസർകോടിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ പുരോഗതിയിൽ മികച്ച പങ്ക് വഹിക്കാനാവുന്ന ഒന്നാണെന്ന് ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജറുടെ ചുമതല വഹിക്കുന്ന സജിത്ത്കുമാർ പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *