5 ജി വേഗത കൈവരിച്ച് വി: പ്രതീക്ഷയോടെ ഉപഭോക്താക്കൾ

5 ജി വേഗത കൈവരിച്ച് വി: പ്രതീക്ഷയോടെ ഉപഭോക്താക്കൾ

വോഡഫോൺ ഐഡിയ ലിമിറ്റഡ് (വിഐഎൽ) മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്തിലെ ഗാന്ധിനഗർ എന്നീ നഗരങ്ങളിൽ 5ജി നടത്തിയ പരീക്ഷണങ്ങളിൽ മികച്ച വേഗത കൈവരിച്ചു. സർക്കാർ അനുവദിച്ച 5ജി സ്പെക്ട്രത്തിൽ, കമ്പനിക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുന്നവരുമായി ചേർന്നാണ് പരീക്ഷണം നടത്തുന്നത്.

പൂനെ നഗരത്തിൽ, പുതു തലമുറ ട്രാൻസ്പോർട്ട് ആൻഡ് റേഡിയോ ആക്സസ് നെറ്റ് വർക്കായ ക്ലൗഡ് കോർ എന്ന എൻഡ്-ടു-എൻഡ് ക്യാപ്റ്റീവ് നെറ്റ്വർക്കിന്റെ ലാബ് സജ്ജീകരണത്തിലാണ് വി അതിന്റെ 5ജി ട്രയൽ വിന്യസിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിൽ എംഎംവേവ് സ്പെക്ട്രം ബാൻഡിൽ വളരെ താഴ്ന്ന ലേറ്റൻസിയോടെയാണ് 3.7 ജിബിപിഎസിൽ കൂടുതൽ വേഗത കൈവരിച്ചതെന്ന് പത്രകുറിപ്പിലൂടെ വി അറിയിച്ചു.

5ജി നെറ്റ്വർക്ക് പരീക്ഷണങ്ങൾക്കായി പരമ്പരാഗത 3.5 ജിഗാഹെർട്സ് സ്പെക്ട്രം ബാൻഡിനൊപ്പം 26 ജിഗാഹെർട്സ് പോലുള്ള ഉയർന്ന എംഎംവേവ് ബാൻഡുകളാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വിയ്ക്ക് അനുവദിച്ചിട്ടുണ്ട്. 3.5 ജിഗാഹെർട്സ് 5ജി ബാൻഡ് ട്രയൽ നെറ്റ്വർക്കിൽ 1.5 ജിബിപിഎസ് വരെ ഡൗൺലോഡ് വേഗതയും കൈവരിച്ച വി അത്യാധുനിക 5ജി സാങ്കേതികവിദ്യാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.

സർക്കാർ അനുവദിച്ച 5ജി സ്പെക്ട്രം ബാൻഡിലെ പ്രാരംഭ പരീക്ഷണങ്ങളിൽ ഇത്രയും മികച്ച വേഗതയും കാര്യക്ഷമതയും കൈവരിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും രാജ്യത്തെ ഏറ്റവും വേഗതയേറിയ 4ജിയോടൊപ്പം ഇപ്പോൾ 5ജിയും സാധ്യമാക്കിക്കൊൺണ്ട് ഭാവി ഭാരതത്തിന്റെ സംരംഭങ്ങൾക്കും ഉപയോക്താക്കൾക്കും യഥാർഥ ഡിജിറ്റൽഅനുഭവം ലഭ്യമാക്കുന്നതിന് വി അടുത്ത തലമുറ 5ജി സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ സിടിഒ ജഗ്ബീർ സിംഗ് പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *