വേഗം അപേക്ഷിക്കാം: വീടിന്റെ അറ്റകുറ്റപണിയ്ക്ക് സെപ്റ്റംബർ 30 വരെ അരലക്ഷം രൂപ കിട്ടും

വേഗം അപേക്ഷിക്കാം: വീടിന്റെ അറ്റകുറ്റപണിയ്ക്ക് സെപ്റ്റംബർ 30 വരെ അരലക്ഷം രൂപ കിട്ടും

വീട് അറ്റകുറ്റപണികൾക്ക് പണമില്ലാതെ വിഷമിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവർക്ക് അരലക്ഷം രൂപ വരെ സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും.

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിധവകൾക്കും വിവാഹ ബന്ധം വേർപെടുത്തിയവർക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും ഈ സഹായം ലഭിക്കും. അപേക്ഷകയുടെ പേരിലുളള വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കുറവായിരിക്കണം.

പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമ്മാണത്തിനോ അറ്റകുറ്റപണിക്കോ ആനുകൂല്യം ലഭിച്ചവർക്ക് അപേക്ഷിക്കാനാകില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബിപിഎൽ കുടുംബത്തിനും പെൺമക്കൾ മാത്രമുളളവർക്കും മുൻഗണനയുണ്ട്.

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുളള മക്കളുളള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കരം ഒടുക്കിയ രസീത്, റേഷൻകാർഡ്, എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *