ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഭവന വായ്പയ്ക്ക് ഉത്സവകാല ഓഫറുമായി എസ്ബിഐ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകൾ അവതരിപ്പിച്ചു. ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെടുത്തിയുളള ഭവന വായ്പകൾ 6.70 ശതമാനം പലിശ നിരക്കിൽ ലഭ്യമാകും. മുൻപ് 75 ലക്ഷം രൂപയിൽ കൂടുതൽ ഭവന വായ്പ എടുക്കുന്ന വ്യക്തി 7.15 ശതമാനം പലിശ നൽകണമായിരുന്നു. ഇപ്പോൾ ഏതു തുകയ്ക്കുളള ഭവന വായ്പയും 6.70 ശതമാനം നിരക്കിൽ ലഭ്യമാകും. പ്രോസസിങ്ങ് ഫീസ് ഇല്ല.

ഓഹരി വിപണയിൽ കുതിപ്പ്: സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 59,000 പോയന്റ് പിന്നിട്ടു

ഓഹരി വിപണികളിൽ വൻ കുതിപ്പ്. മുംബൈ ഓഹരി സൂചിക സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 59,000 പോയിന്റ് പിന്നിട്ടു. വിവിധ മേഖലകൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പിന്തുണയാണ് ഓഹരി വിപണിയുടെ കുതിപ്പിന് കാരണമായി കണക്കാക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസവും മുന്നേറിയ സെൻസെക്‌സ് 417.96 പോയിന്റ് (0.71%) ഉയർന്ന് 59141 . 16 ൽ ക്ലോസ് ചെയ്തു. ട്രെഡിങ്ങിന് ഇടയിൽ ഒരു ഘട്ടത്തിൽ 59,204.29 പോയിന്റെ വരെ സൂചിക എത്തിയിരുന്നു.

സ്വർണ്ണ വില താഴ്ന്നു: ഇന്ന് പവന് 34,720

സംസ്ഥാനത്ത് സ്വർണ്ണ വില താഴ്ന്നു. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിന്് 60 രൂപ കുറഞ്ഞ് 4340 രൂപയുമായി. രണ്ടാഴ്ചയായി 35000 ത്തിന് മുകളിലായിരുന്നു സ്വർണ്ണ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1754.86 ഡോളർ നിലവവാരത്തിലേക്ക് കഴിഞ്ഞ ഗദിവസം ഇടിഞ്ഞിരുന്നു. ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണ്ണത്തെ ബാധിച്ചത്.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി: കമ്പനിയ്ക്ക് കേന്ദ്ര ഗ്യാരന്റി നൽകാൻ 30,600 കോടി രൂപ

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കൈകാര്യം ചെയ്യാൻ രൂപവത്ക്കരിച്ച നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് നൽകുന്ന സെക്യൂരിറ്റി രശീതിന് കേന്ദ്ര സർക്കാർ ഗ്യാരന്റി നൽകും. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയായ രണ്ടു ലക്ഷം കോടി രൂപയാണ് എൻ.എആർസിഎൽ ഘട്ടം ഘട്ടമായി ഏറ്റെടുക്കയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഏറ്റെടുക്കുമ്പോൾ 15 ശതമാനം പണമായും 85 ശതമാനം സെക്യൂരിറ്റി രശീതായും ആണ് നൽകുക.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *