ഓൺലൈൻ പണമിടപാട്: കാർഡ് നമ്പറും സിവിവിയും അവസാനിപ്പിക്കാൻ ആർബിഐ

ഓൺലൈൻ പണമിടപാട്: കാർഡ് നമ്പറും സിവിവിയും അവസാനിപ്പിക്കാൻ ആർബിഐ

ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ കാർഡ് നമ്പറും സിവിവി വേരിഫിക്കേഷനും അടക്കമുളല വിശദവിവരങ്ങൾ നൽകുന്നത് അവസാനിപ്പിക്കാൻ ആർബിഐ. അക്കൗണ്ടുടമകൾ ഇടപാടുകൾ നടത്തുമ്പോൾ അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ കൈമാറേണ്ടതില്ലെന്ന് കേന്ദ്ര ബാങ്ക് നിർദ്ദേശം നൽകി. പകരം ടോക്കൺ സംവിധാനം ഏർപ്പെടുത്തു. 2022 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.

സാധനങ്ങളും, സേവനങ്ങളും കാർഡുപയോഗിച്ച് ഓൺലൈൻ ആയോ അല്ലാതയോ വാങ്ങുമ്പോൾ വിവരങ്ങൾ ശേഖരിക്കപ്പാടാറുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെടുന്ന പോർട്ടലുകൾ സൈബർ ആക്രമണത്തിന് വിധേയമാകുന്നതോടെ വിവരങ്ങൾ പൂർണ്ണമായും ഹാക്കർമാർക്ക് ലഭിക്കുകയും അത് ദുരുപയോഗിക്കുകയും പണം തട്ടുകയും ചെയ്യുന്നു. ഇതിന് തടയിടാനാണ് ആർബിഐ ടോക്കൺ സംവിധാനം കൊണ്ടുവരുന്നത്.

കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ് വർക്കിനുമല്ലാതെ പണമിടപാടിലെ മറ്റൊരു കണ്ണിക്കും ജനുവരി ഒന്നു മുതൽ വിവരങ്ങൾ ശേഖരിക്കാനോ സൂക്ഷിക്കാനോ ആവില്ല. ഇതിനകം സൂക്ഷിക്കപ്പെട്ടിട്ടുളള വിവരങ്ങൾ ജനുവരി ഒന്നിനകം നശിപ്പിക്കുകയും വേണം.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *